ഒരു അന്യ മതസ്ഥൻ വിശുദ്ധ കുർബാന സ്വീകരിച്ചാൽ !!
സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസത്തെ ആശ്രയിച്ചല്ല വിശുദ്ധ കുർബാന ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ ആകുന്നത്. സ്വീകരിക്കുന്ന വ്യക്തിക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശുദ്ധ കുർബാന അതിൽ തന്നെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ തന്നെയാണ്. എന്നാൽ വിശ്വാസമില്ലാതെ വിശുദ്ധ കുർബാന സ്വീകരിക്കുന്ന വ്യക്തിക്ക് അതിന്റെ ആത്മീയ നന്മ ലഭിക്കുന്നില്ല, ക്രിസ്തുവുമായുള്ള ഐക്യവും ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ദൈവ വരപ്രസാദവും സ്വീകരിക്കാൻ സാധിക്കില്ല.