വിശുദ്ധ കുർബാന സ്വീകരണം പരിശുദ്ധാത്മാവിനെ വർധിപ്പിക്കുന്നു
വിശുദ്ധ കുർബാന സ്വീകരണവും പങ്കാളിത്തവും നമ്മിൽ പരിശുദ്ധാത്മാവിനെ സജീവമാക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ എഴുതുന്നു, അവിടുത്തെ ശരീരത്തിലും രക്തത്തിലും ഉള്ള നമ്മുടെ പങ്കാളിത്തത്തിലൂടെ ക്രിസ്തു നമുക്ക് അവിടുത്തെ ആത്മാവിനെ നൽകുന്നു. വിശുദ്ധ എഫ്രേം എഴുതുന്നു, അവിടുന്ന് അപ്പത്തെ തന്റെ ജീവിക്കുന്ന ശരീരം എന്നു വിളിച്ചു, അതിനെ തന്നാലും, തന്റെ ആത്മാവിനാലും നിറച്ചു..” വിശ്വാസത്തോടെ ഇത് സ്വീകരിക്കുന്നവൻ അഗ്നിയേയും അരൂപിയെയും സ്വീകരിക്കുന്നു. അങ്ങനെ ക്രിസ്തു, തന്റെ തിരുശരീര രക്തങ്ങളാകുന്ന ദാനത്തിലൂടെ മാമ്മോദിസായിൽ നമ്മിലേക്ക് ചൊരിയപ്പെട്ടതും, സ്‌ഥൈര്യലേപനകൂദാശയിലൂടെ മുദ്ര പതിപ്പിക്കപ്പെട്ടതുമായ പരിശുദ്ധാത്മാവിനെ, നമ്മിൽ വർദ്ധിപ്പിക്കുന്നു. വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവരെല്ലാം പരിശുദ്ധാത്മാവിനെ വീണ്ടും വീണ്ടും സ്വീകരിക്കുന്നു. (സഭയും വിശുദ്ധ കുർബാനയും, 17)