December 22, 2024
#Adorations #Catechism #Church

വിശുദ്ധിക്കുള്ള ഒരിക്കലും വറ്റാത്ത ഉറവയാണ് ദിവ്യകാരുണ്യ ആരാധന

യേശുവിനോടൊപ്പം സമയം ചെലവാക്കുന്നതും, വത്സല ശിഷ്യനെ പോലെ അവിടുത്തെ മാറിൽ ചേർന്ന് കിടന്ന് ഹൃദയത്തിൽ അഗാധമായ സ്നേഹം അനുഭവിക്കുന്നതും എത്ര ആനന്ദകരമാണ്. നമ്മുടെ കാലഘട്ടത്തിൽ, ക്രൈസ്തവർ എല്ലാറ്റിലും ഉപരി വിശുദ്ധ ജീവിതത്താൽ വ്യതിരക്തരാക്കപ്പെടണമെങ്കിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനോട് ഹൃദ്യമായ സ്നേഹത്തോടെയുള്ള ആത്മീയഭാഷണത്തിലും, നിശബ്ദമായ ആരാധനയിലും സമയം ചെലവഴിക്കുവാനുള്ള നവമായ ആവശ്യം ഉണ്ടാവാതിരിക്കുന്നത് എങ്ങനെ? വത്സല സഹോദരി സഹോദരന്മാരെ, എത്രയോ തവണ ഞാൻ ഇത് അനുഭവിക്കുകയും ഇതിൽ നിന്ന് ശക്തിയും ആശ്വാസവും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്. (സഭയും വിശുദ്ധ കുർബാനയും, 25 ) സഭയുടെ പ്രബോധന അധികാരത്തിൽ ആവർത്തിച്ച് ശുപാർശ ചെയ്യുകയും, പ്രശംസിക്കുകയും ചെയ്തിട്ടുള്ള ഈ പതിവ് നിരവധി വിശുദ്ധരുടെ ജീവിത മാതൃകകളാൽ ശക്തമാക്കപ്പെട്ടതാണ്. ഇക്കാര്യത്തിൽ ഏറെ ശ്രദ്ധേയനാണ് വിശുദ്ധ അൽഫോൻസ് ലിഗോരി. അദ്ദേഹം പറയുകയാണ് വിശുദ്ധിക്കുള്ള ഒരിക്കലും വറ്റാത്ത ഉറവയാണ് ദിവ്യകാരുണ്യ ആരാധന.

           
Share this :

1 Comment

  1. Thresiamma John
    21st Oct 2024 Reply

    ആമേൻ

Leave a comment

Your email address will not be published. Required fields are marked *