ആഗോള ദിവ്യകാരുണ്യ കോൺഗ്രസ്
ഇക്വഡോർ, ക്വിതോ: 53 -മത് ആഗോള ദിവ്യകാരുണ്യ കോൺഗ്രസ് ഇക്വഡോറിലെ ക്വിതോയിൽ 2024 സെപ്റ്റംബർ എട്ടു മുതൽ 15 വരെ നടക്കുന്നു. ‘നിങ്ങളെല്ലാം സഹോദരന്മാരാണ്,’ (മത്തായി 23, 8) എന്ന തിരുവചനത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച്, ‘സാഹോദര്യം ലോകത്തെ സുഖപ്പെടുത്തുന്നതിന്,’ ആഗോള ദിവ്യകാരുണ്യ സംഗമത്തിന്റെ ആപ്തവാക്യമായിസ്വീകരിച്ചു. ആദ്യമായി, ദിവ്യകാരുണ്യ സംഗമം നടന്നത് 1881, ജൂൺ 21 -ന് ഫ്രാൻസിലെ ലില്ലേയിലാണ്. ബിഷപ്പ് ഗാസ്റ്റാൻ ദേ സിഗുറാണ് നേതൃത്വമെങ്കിലും മരിയെ മാർത്തെ ബാപ്ടിസ്റ്റിൻ എന്ന ആത്മായ സ്ത്രീയുടെ സംഭാവനകളും മറക്കാൻ കഴിയില്ല.