December 22, 2024
#Catechism #International #News

കൗദാശിക പ്രാർത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവാകും

വത്തിക്കാന് സിറ്റി: കൗദാശിക പ്രാർത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാൻ. ‘ജെസ്തിസ് വെര്ബിസ്ക്വേ’ അല്ലെങ്കിൽ ‘വാക്കും പ്രവർത്തിയും’ എന്ന ലത്തീൻ ശീർഷകത്തിൽ വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാൻസിസ് മാർപാപ്പയും വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കാർഡിനൽ വിക്ടർ മാനുവേൽ ഫെർണാണ്ടസുമാണ് കുറിപ്പില് ഒപ്പുവച്ചിരിക്കുന്നത്.
കൂദാശയുടെ പരികർമ്മത്തിനായുള്ള നിർദിഷ്ട വാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാൻ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്, അങ്ങനെയൊരു കൂദാശാപരികർമ്മം നടന്നിട്ടില്ലെന്നും സുദീർഘമായ കുറിപ്പ് വ്യക്തമാക്കുന്നു. ഇത് കേവലം ‘സാങ്കേതികത’യുടെയോ അല്ലെങ്കിൽ ‘കാർക്ക്ശ്യത്തിന്റെയോ’ പ്രശ്നമല്ലെന്നും പ്രത്യുത, ദൈവത്തിന്റെ പ്രവർത്തനത്തിന്റെ മുൻഗണനയെ സുവ്യക്തമായി പ്രകടിപ്പിക്കുകയും ക്രിസ്തുവിന്റെ ഗാത്രമായ സഭയുടെ ഐക്യം താഴ്മയോടെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്നും കുറിപ്പിൽ വ്യക്തമാക്കി.

Share this :

Leave a comment

Your email address will not be published. Required fields are marked *