December 1, 2025
#Uncategorized

ഏദൻ തോട്ടത്തിലെ പരീക്ഷണങ്ങളും വിശുദ്ധ ബലിയർപ്പണവും

വിശുദ്ധ ബലിയർപ്പണത്തിന് മനുഷ്യസൃഷ്ടിയുടെ പഴക്കമുണ്ട്. ആദ്യ ഗ്രന്ഥത്തിന്റെ ആദ്യ താളുകൾ മുതൽ ബലിയർപ്പണത്തിനായിട്ടുള്ള ഒരുക്കം കർത്താവ് ആരംഭിക്കുകയാണ്. വിശുദ്ധ ബലിയർപ്പണം ആദ്യ പ്രലോഭനത്തിന്റെ പരിഹാരമാണ്. ആദ്യ പ്രലോഭനത്തിന് പരിഹാരമാകുന്നുവെന്ന് പറയുമ്പോൾ പരിശുദ്ധാത്മാവ് അർത്ഥമാക്കുന്നത്; എല്ലാ പ്രലോഭനങ്ങൾക്കുമുള്ള പരിഹാരം വിശുദ്ധ കുർബാനയാണെന്നാണ്.

ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം നാലാം തിരുവചനം നമ്മൾ വായിക്കുന്നു. “നിങ്ങൾ മരിക്കുകയില്ല” – യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം 54 – ാം തിരുവചനം “എന്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.” പിശാചിൻ്റെ ആദ്യ പ്രലോഭനത്തിൻ്റെ ആദ്യ വാഗ്ദാനത്തിനുള്ള പരിഹാരമായി ബലിയർപ്പണം മാറുകയാണ്.

പിശാച് ഹവ്വായ്ക്ക് നൽകുന്ന രണ്ടാമത്തെ വാഗ്ദാനം, ഈ പഴം ഭക്ഷിച്ചാൽ “നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്ന്” (ൽപത്തി 3, 5) ആണ്. തിരുവചനത്തിൽ വായിക്കുന്നു, കണ്ണുകൾ തുറക്കപ്പെടുന്നത് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ യാത്രയിലാണ്. ‘കർത്താവ് അപ്പം എടുത്ത് വാഴ്ത്തി മുറിച്ച് അവർക്ക് കൊടുത്തപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു.” രണ്ടാമത്തെ വാഗ്ദാനത്തിന് വിശുദ്ധ കുർബാന പരിഹാരമാവുകയാണ്.

പിശാച് ഹവ്വയ്ക്ക് നൽകുന്ന മൂന്നാമത്തെ വാഗ്ദാനം “ഈ പഴം ഭക്ഷിച്ചാൽ നന്മയും തിന്മയും അറിഞ്ഞ് നിങ്ങൾ ദൈവത്തെ പോലെ ആകുമെന്നുള്ളതാണ്.”

മൂന്ന് അഞ്ച് യോഹന്നാൻ 6, 56 : വായിക്കുന്നു; “ എൻ്റെ ശരീരം ഭക്ഷിക്കുകയും, എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും.” ഭക്ഷിക്കുന്നവൻ ഭക്ഷിച്ചത് ആകുന്നയനുഭവം വിശുദ്ധ കുർബാന. സഭയുടെ പഠനഗ്രന്ഥം ‘You Cat’ – ൽ ശരീരം ഭക്ഷിച്ചു കൊണ്ട് ക്രിസ്തുവിൻറെ ശരീരമായി മാറുന്നുവെന്ന് നമ്മൾ വായിക്കുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *