സാമൂഹിക പ്രവർത്തനങ്ങളുടെ കേന്ദ്രം; ദിവ്യകാരുണ്യമാണ്.
സാന്റോ ഡോമിംഗോയിലെ ആർച്ച് ബിഷപ്പായ ഫ്രാൻസിസ്കോ ഓസോറിയ, അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിൽ നൽകിയ സന്ദേശം പ്രധാനമായിട്ട് വൈദികരെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു. വിശുദ്ധ ബലിയർപ്പണം ഇല്ലാതെ സാമൂഹിക പ്രവർത്തനങ്ങൾക്ക് പോകുന്നവരെ അദ്ദേഹം പരാമർശിച്ചു. എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ദിവ്യകാരുണ്യത്തെ പരിഗണിക്കണം അല്ലെങ്കിൽ എല്ലാ സാമൂഹിക പ്രവർത്തനങ്ങളും ശൂന്യമായി തീരും. വൈദികരുടെ ജീവിതത്തിലൂടെ ദിവകാരുണ്യത്തിന്റെ ചൈതന്യവും അത് ക്രൈസ്തവ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നും ജനങ്ങളെ പഠിപ്പിക്കാൻ സാധിക്കണം. ഓരോ ദിവ്യകാരുണ്യ സംഗമത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്; ദിവ്യകാരുണ്യത്തെ ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമാക്കുക, ആരംഭമാക്കുക, പൂർത്തിയായിട്ട് പ്രഖ്യാപിക്കുക. എല്ലാ വൈദികരും അവരുടെ പ്രസംഗങ്ങളിലും പ്രവർത്തനങ്ങളിലും ഇത് പ്രചരിപ്പിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.