മരണ ശേഷം പാതാളത്തിലേക്കിറങ്ങിയ കർത്താവും സർവ്വാധിപനാം കർത്താവേ എന്ന ഗാനവും
ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണത്തിൽ നമ്മൾ ചൊല്ലാറുണ്ട്; അവൻ പാതാളത്തിലേക്കിറങ്ങി. ഈശോ മരിച്ചതിനു ശേഷം, ഉയർപ്പിനു മുൻപായിട്ട്, പാതാളത്തിലേക്ക് ഇറങ്ങി എന്നൊരു പാരമ്പര്യം സഭയിലുണ്ട്. പാതാളത്തിൽ ഇറങ്ങി കഴിഞ്ഞപ്പോൾ, പാതാളത്തിലുള്ള മരിച്ച ആത്മാക്കൾ ഈശോയുടെ കുരിശുമരണം വഴി സ്വർഗം തുറക്കപ്പെട്ടതിന്റെ സന്തോഷവും, അതോടൊപ്പം ക്രിസ്തുവിനെ സ്വീകരിക്കാനും പാടിയ ഗാനമാണ് ഉത്ഥാന ഗീതം. അതിന്റെ വലിയൊരു ആനന്ദം നിലനിൽക്കുന്നതാണ് സർവ്വാധിപനാം കർത്താവേ എന്ന ഗാനം. ആദം പാപം ചെയ്തതോടെ സ്വർഗ്ഗം അടയ്ക്കപ്പെടുകയും, ഈശോ കുരിശിൽ മരിച്ചതോടുകൂടി വീണ്ടും സ്വർഗം തുറക്കപ്പെടുകയും ചെയ്തു. അതുകൊണ്ടാണ്, ഇതിനെ ആദത്തിന്റെ മക്കളുടെ ഗീതം എന്ന് വിശേഷിപ്പിക്കുന്നത്. ഏറ്റവും പഴമയുള്ളതും, പാരമ്പര്യമുള്ളതും ആയിട്ടുള്ള ഒരു ഗാനമാണ് ഉത്ഥാന ഗീതം.