അൾത്താരയിലെ പൂക്കൾ കരസ്ഥമാക്കാൻ വിശ്വാസികൾ മത്സരിച്ചപ്പോൾ!!

വിശുദ്ധ ആഗസ്റ്റിന്റെ കാലത്ത് വിശുദ്ധ കുർബാനയ്ക്കുശേഷം അൾത്താരയിൽ ഉപയോഗിച്ചിരുന്ന പൂവ് കരസ്ഥമാക്കുന്നതിന് വേണ്ടി വിശ്വാസികൾ മത്സരിച്ചിരുന്നു. അവർ അത് എടുത്തുകൊണ്ടുപോയി ഒരു തിരിശേഷിപ്പുപോലെ ഭക്തിപൂർവ്വം സൂക്ഷിച്ചിരുന്നു. വിശുദ്ധ ബലിയർപ്പണ സമയം മുഴുവനും യേശുവിനരികെ നിന്നിരുന്നത് കൊണ്ടാണ് അവർ ഇപ്രകാരം ചെയ്തിരുന്നത്. വിശുദ്ധ ജെയിൻ ഫ്രാൻസിസ് ഷന്താൾ യേശുവിന് പുതിയ പൂക്കൾ കൊണ്ടുവരുന്നതിൽ വളരെ ഉത്സുകയായിരുന്നു. സക്രാരിയുടെ മുൻപിൽ പൂക്കൾ വാടുവാൻ തുടങ്ങുമ്പോൾ അവൾ അത് എടുത്തുകൊണ്ടുപോയി അവളുടെ മുറിയിൽ ഉണ്ടായിരുന്ന കുരിശുരൂപത്തിന് ചുവട്ടിൽ വയ്ക്കുമായിരുന്നു.