അന്തർദേശീയ ദിവ്യകാരുണ്യ സംഗമം; ആദ്യകുർബാന സ്വീകരണത്തിന്റെയും വേദിയായി
2024 – ലെ അന്തർദേശീയ ദിവ്യകാരുണ്യ സംഗമത്തിന്റെ ആദ്യ ദിനത്തെ വിശുദ്ധ ബലിയർപ്പണത്തിൽ ഏകദേശം 25000 -ലധികം വിശ്വാസ സമൂഹം പങ്കെടുക്കുകയും, അതോടൊപ്പം 1800 ലധികം കുട്ടികൾ ആദ്യകുർബാന സ്വീകരിക്കുകയും ചെയ്തു. ഈ വിശുദ്ധ ബലിയർപ്പണത്തിനു നേതൃത്വം കൊടുത്തത് ആർച്ച് ബിഷപ്പ് എസ്പിനോസ മതെയൂസ് ആണ്. ജീവന്റെ അപ്പത്തിൽ നമ്മുടെ സുഹൃത്തിനെയാണ് നാം ആഘോഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. നാം അവനെ കണ്ടുമുട്ടുകയും, പങ്കുവയ്ക്കുകയും ചെയ്യണം. അവൻ നമ്മളെ നന്ദിയുള്ളവരാകാനും, സ്വപ്നങ്ങൾ കാണാനും, വിശ്വസിക്കാനും, ബഹുമാനിക്കാനും പഠിപ്പിക്കും. നിങ്ങളുടെ ഈ സന്തോഷം എല്ലാവർക്കും നൽകാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് കുട്ടികളോട് ആർച്ച് ബിഷപ്പ് പറയുകയുണ്ടായി.