എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു….
തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധങ്ങളായ നിശ്ചല ഛായാ ചിത്രീകരണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. കർത്താവിൻ്റെ ജനനം മുതൽ അന്ത്യത്താഴമുൾപ്പെടുത്തിയുള്ള പ്ലോട്ടുകൾ വി.കുർബ്ബാന സംഭവം തന്നെയായി മാറി. മനോഹരമായ ഒരുക്കിയ പല്ലക്കിൽ ദിവ്യകാരുണ്യ നാഥനെ അഭിവന്ദ്യ ജോസഫ് പാപ്പാനി പിതാവിന്റെ നേതൃത്വത്തിൽ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആനന്ദകരമായ അനുഭവമായിരുന്നു. ചുറ്റും നിന്ന് വൈദികർ ദിവ്യകാരുണ്യ നാഥനെ ധുപിക്കുന്നതും അനുഗ്രഹം പ്രാപിക്കാൻ
ചുറ്റുമുള്ള നിരവധി ഫൊറോനകളിൽ നിന്നും ഇടവകളിൽ നിന്നും ആളുകൾ ഒഴുകിയെത്തിയ മനോഹരമായ സംഗമം. ഈ വർഷങ്ങളിൽ ആദ്യ കുർബാന സ്വീകരിച്ച 1500 ലധികം കുട്ടികളാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മുൻപിൽ അണിനിരന്നത്.