തോമാപുരം ഇടവകയിൽ വച്ച് നടന്ന തലശ്ശേരി അതിരൂപത ദിവ്യ കാരുണ്യ കോൺഗ്രസിൽ മഴ മാറി നിന്നപ്പോൾ
തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ വച്ച് നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് അത്ഭുതങ്ങളുടെ സമയമായി മാറി. ചുറ്റുമുള്ള സ്ഥലങ്ങളിൽ എല്ലാം മഴ ശക്തമായപ്പോൾ തോമാപുരം ഇടവക മഴ മാറിനിന്ന സ്ഥലമായി മാറി. അടുത്തുള്ള ചട്ടമല ഇടവക വരെ മഴ പെയ്തിറങ്ങിയെങ്കിലും, വൈകുന്നേരം മഴയൊഴിഞ്ഞ സ്ഥലമായി തോമാപുരം ഇടവകയിലെ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന സ്ഥലം മാറി. അവിടെയുള്ള ശുശ്രൂഷകർ ദിവ്യകാരുണ്യ കോൺഗ്രസ് നടക്കുന്ന സ്ഥലം മുഴുവൻ പ്രഭാതത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. മഴ നനഞ്ഞ് ജപമാല ചൊല്ലിയ സമയം അവർ ഓർത്തെടുത്തു. എങ്കിലും, വൈകുന്നേരമായപ്പോഴേക്കും അത്ഭുതകരമായി മഴ മാറി ദിവ്യകാരുണ്യ കോൺഗ്രസ് നടക്കാൻ അനുയോജ്യമായ കാലാവസ്ഥ അവിടെ ഒരുങ്ങി. ചുറ്റും മഴ പെയ്യുമ്പോഴും ദിവ്യകാരുണ്യപ്രദക്ഷിണ വേളയിൽ തോമാപുരം ഇടവകയിൽ മഴ ഒഴിഞ്ഞു നിന്നു.