ഹൃദയത്തിലേ ദിവ്യകാരുണ്യം
സെർവൈറ്റ് സന്യാസ സഭാംഗമായ വിശുദ്ധ ജൂലിയാന ദിവ്യകാരുണ്യ ഭക്തയായിരുന്നു. വിശുദ്ധ ജൂലിയാനയുടെ അവസാനകാലം വേദനാജനകമായിരുന്നു. ഉദരസംബന്ധമായ മാരകരോഗം ഉള്ളതിനാൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽ നിന്ന് അവളെ സഭാധികാരികൾ
വിലക്കിയിരുന്നു. സിസ്റ്റർ ജൂലിയാന എത്ര ചോദിച്ചിട്ടും അധികാരികൾ നൽകാൻ തയ്യാറായില്ല. ഒടുവിൽ, തന്റെ മരണം അടുത്തു എന്നു മനസിലാക്കിയ സിസ്റ്റർ ജൂലിയാന ഒരു തിരുവോസ്തി തന്റെ നെഞ്ചിൽ വയ്ക്കാൻ അധികാരികളോട് അഭ്യർത്ഥിച്ചു. വിശുദ്ധ തീക്ഷണതയോടെ പ്രാർത്ഥിച്ചു. സിസ്റ്റർ ജൂലിയാനയുടെ നെഞ്ചിൽ വച്ച തിരുവോസ്‌തി അപ്രതീക്ഷിതമാവുകയും അവിടെ വയലറ്റ് നിറത്തിലുള്ള ഒരു അടയാളം കാണപ്പെടുകയും ചെയ്തു. തുടർന്ന് സിസ്റ്റർ ജൂലിയായ നിദ്രപ്രാപിച്ചു.