December 22, 2024
#Holy Bible #Old Testament

ഏലിയായുടെ അത്ഭുത അപ്പം

രാജാക്കന്മാരുടെ ഒന്നാം പുസ്തകം  അധ്യായം 19 -ൽ, ദൈവം ഏലിയായ്ക്ക് അപ്പവും വെള്ളവും നൽകുന്നത് നാം വായിക്കുന്നു. ഈ അപ്പവും വെള്ളവും സാധാരണ രീതിയിൽ അല്ലായിരുന്നു എന്ന് നമുക്ക് കാണാൻ കഴിയും. കാരണം ഇവ ഏലിയായെ നാല്പത് രാവും 40 പകലും നടന്നു  ഹൊറബിലെത്തി ദൈവത്തെ ദർശിക്കാൻ മാത്രം ശക്തി പകരുന്നതായിരുന്നു. ദൈവം അത്ഭുതകരമായി ഏലിയായ്ക്ക് ഭക്ഷണം നൽകി വിശ്വാസത്തിൽ ജീവിപ്പിച്ചു. ഇതുപോലെ സ്വർഗീയ ഭോജ്യമായ വിശുദ്ധ കുർബാന ദൈവത്തെ കണ്ടുമുട്ടാൻ വിശ്വാസികളെ ഒരുക്കുന്നു. സ്വർഗീയ അപ്പമായ വിശുദ്ധ കുർബാന ഓരോ വിശ്വാസിയെയും ഈ ലോക ജീവിതത്തിലെ തന്റെ  ദൗത്യം നിറവേറ്റാൻ സഹായിക്കുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *