കോഴിക്കോട് രൂപതയിലെദിവ്യകാരുണ്യ കോൺഗ്രസ്
കോഴിക്കോട്: ‘സഭ ക്രിസ്തുവില് പണിയപ്പെട്ടുകൊണ്ടിരിക്കു ഭവനം,’ എന്ന ആപ്തവാക്യത്തോടെ കേരള സഭയിൽ ആരംഭിച്ചിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുർബാനയിൽ നിന്നും ജീവൻ സ്വീകരിക്കുന്നുവെന്ന യാഥാർഥ്യം പ്രഖ്യാപിച്ചു കൊണ്ട്, കോഴിക്കോട് രൂപത, ദിവ്യകാരുണ്യ സംഗമങ്ങൾ നടത്തി.
ലക്ഷ്യം: സഭാസമൂഹത്തിന് ദിവ്യകാരുണ്യത്തെക്കുറിച്ച് ആഴമായ അറിവ് നല്കുക; ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിന് പരസ്യമായ ആരാധനാസാക്ഷ്യവും നല്കുക, സഭാംഗങ്ങളില് ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും, ഭക്തിയും വർധിപ്പിക്കുക, പരസ്യമായ ദിവ്യകാരുണ്യ ആരാധനയിലൂടെ വിശ്വാസികൾക്കിടയിൽ പരസ്പര സ്നേഹവും, ഐക്യവും നിലനിർത്തുകയും, വർധിപ്പിക്കുകയും ചെയ്യുക.കോഴിക്കോട് രൂപതയില് ദിവ്യകാരുണ്യ കോഗ്രസ്സ് ഉദ്ഘാടനവും, ദിവ്യകാരുണ്യ പഠനശിബിരവും 2023 സെപ്റ്റംബർ മാസം 6-ാം തീയതി കോഴിക്കോട് ദേവമാതാ കത്തീഡ്രല് ജൂബിലിഹാളില് വെച്ച് നടന്നു.