എന്തുകൊണ്ട് അനുദിന ബലിയർപ്പണം ഒത്തിരിയേറെ പ്രാധാന്യമർഹിക്കുന്നു!!

അനുദിന വിശുദ്ധ ബലിയർപ്പണം മുടങ്ങുമ്പോൾ; പരിശുദ്ധ ത്രിത്വത്തിന് ലഭിക്കേണ്ട മഹത്വം, മാലാഖമാരുടെ ആനന്ദം, പാപികളുടെ മോചനം, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ ആശ്വാസം, സഭയുടെ ശക്തി, തൻ്റെ തന്നെ ഔഷധമാണ് ഒരു വ്യക്തി നഷ്ടപ്പെടുത്തുന്നത്. ഇതിനോട് അനുബന്ധിച്ച് ധ്യാനിക്കാൻ കഴിയുന്ന ഒരു സംഭവമുണ്ട് ആവിലായിലെ ജോൺ വി. ബലിയർപ്പിക്കാനുള്ള താല്പര്യക്കുറവോടുകൂടി ആശ്രമത്തിലേക്ക് വരുമ്പോൾ വഴിയിൽ ഈശോ തീർത്ഥാടകനായി പ്രത്യക്ഷപ്പെട്ടു. ഈശോയുടെ ശരീരത്തിലെ മുറിവുകളും, വിലാപിലെ മുറിവും കാണിച്ചിട്ട് അദ്ദേഹത്തോട് പറഞ്ഞു; എനിക്ക് മുറിവേറ്റപ്പോൾ നിനക്കിപ്പോൾ തോന്നുന്നതിൽ അധികം ക്ഷീണം എനിക്ക് തോന്നുകയും, ഞാൻ നീ ഇപ്പോൾ ആയിരിക്കുന്നതിനേക്കാൾ ദുർബലനാകുകയും ചെയ്തിരുന്നു.






















































































































































































































































































































































