കോർപ്പൂസ് ക്രിസ്തി സന്ദേശം, ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: യുദ്ധത്തിൽ തകർന്ന ലോകത്തിന്, സ്നേഹത്തിന്റെ, അപ്പത്തിന്റെ സുഗന്ധം ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ നടന്ന കോർപ്പൂസ് ക്രിസ്തി ആഘോഷങ്ങളിൽ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ സന്ദേശം നല്കുകയായിരുന്നു പാപ്പാ.ദൈവം നമ്മെ കൈവിടുന്നില്ല; എന്നാൽ, അവിടുന്ന് എപ്പോഴും നമ്മെ അന്വേഷിക്കുന്നു.അപ്പമായി നമ്മിൽ അലിഞ്ഞുചേരുവോളം അവിടുന്ന് നമുക്കായി കാത്തിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ജീവിതത്തിൽ ദൈവം നല്കിയ നിരവധി അനുഗ്രഹങ്ങൾക്ക്
നന്ദിയുള്ളവരായിരിക്കാൻ ദിവ്യബലി നമ്മെ പഠിപ്പിക്കുന്നു.തന്റെ ശരീരവും രക്തവും നമുക്ക് നല്കിയതിലൂടെ; നമ്മെ ആവശ്യമുള്ള ആളുകൾക്കും, നമുക്ക് ചുറ്റുമുള്ളവർക്കും നമ്മെത്തന്നെ നല്കാൻ യേശു പഠിപ്പിച്ചു. ഇന്നത്തെ ലോകത്തിന് വിശുദ്ധ കുർബാനയുടെ സാന്നിധ്യം അത്യന്തം ആവശ്യമാണ്. യുദ്ധാവശിഷ്ടങ്ങൾ നിറഞ്ഞ തെരുവുകൾ, അപ്പത്തിന്റെ ഗന്ധം നിറഞ്ഞ സമാധാനപരമായ സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടത് ആവശ്യമാണ്. അപ്പത്തിന്റെ പുതുമയുള്ള സൗരഭ്യം ഇന്നത്തെ ലോകത്തേക്ക് അടിയന്തിരമായി തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും പാപ്പാ ഓർമിപ്പിച്ചു.