December 22, 2024
#Movements

വി. കുർബാനയുടെ കൂട്ടുകാർ

   വി. കുർബാനയാകുന്ന ഈശോയെ അറിയാനും, സ്നേഹിക്കാനും, വിശ്വസിക്കാനും, ആരാധിക്കാനും, ജീവിക്കാനും, പ്രഘോഷിക്കുവാനും ശ്രമിക്കുന്ന കൂട്ടായ്മയാണ് വി. കുർബാനയുടെ കൂട്ടുകാർ. MCBS  സഭയോട് ചേർന്ന് അൽമായരും സന്യസ്തരും യുവജനങ്ങളും ഈ  കൂട്ടായ്മയിൽ പ്രവർത്തിക്കുന്നു. വി. കുർബാനയുടെ ഭക്തി പ്രചരിപ്പിക്കുകയും, അതുവഴി ദൈവജനത്തെ വി. കുർബാനയോടു ചേർന്ന് ജീവിക്കുവാൻ പ്രാപ്തരാക്കി മാറ്റുകയും ചെയുക എന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം.

വി. കുർബാനയുടെ കൂട്ടുകാരുടെ വിവിധ മിനിസ്ട്രികൾ

Eucharistic  Communities

അവർ അപ്പസ്തോലൻമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർഥന എന്നിവയിൽ സദാ താത്പര്യപൂർവ്വം പങ്കുചേർന്നു. (അപ്പ പ്രവർത്തനം 2 : 42 ) ആദിമ കൈ്രസ്തവ സമൂഹത്തിന്റെ ഈ മാതൃക സ്വീകരിച്ചുകൊണ്ട് ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തിൽ മാസംതോറും കൂട്ടായ്മകൾ നടത്തപ്പെടുന്നു. ജപമാല പ്രാർത്ഥനയോടെ ആരംഭിച്ച് ആരാധന, വചനപ്രഘോഷണം, ചർച്ച, കൂട്ടായ പ്രാർത്ഥന, വി. കുർബാന എന്നിവയിൽ പങ്കുകൊണ്ടു ലഘുഭക്ഷണത്തോടെ അവസാനിക്കുന്നതാണ് ഈ കൂട്ടായ്മകൾ. നിലവിൽ കേരളത്തിൽ കാസർഗോഡ്, കണ്ണൂർ , കോഴിക്കോട്, വയനാട്, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും കർണാടകയിൽ കുശാൽനഗറും ഇത്തരത്തിൽ കൂട്ടായ്മകൾ നടത്തപ്പെടുന്നു.

Kenosis

        കെനോസിസ് മിനിസ്ട്രിക്കു രണ്ടു തലമുണ്ട്. അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. (മർക്കോസ് 16 : 15 ). തെരുവുകളിലും നാൽകവലകളിലും പോയി നാനാജാതി മതസ്ഥരോട് യേശു ഏക രക്ഷകനാണ് എന്ന് പ്രഘോഷിക്കുന്നതാണ് കെനോസിസ് മിനിസ്ട്രിയുടെ ആദ്യ തലം. ഒരുക്ക പ്രാർത്ഥനയോടെ ആരംഭിച്ച് വചനപ്രഘോഷണവും തുടർന്ന് അകൈ്രസ്തവ മതങ്ങളിൽ ജനിച്ച് യേശുവിനെ അറിഞ്ഞു വിശ്വാസ ജീവിതം നയിക്കുന്ന വ്യക്തികളുടെ അനുഭവ സാക്ഷ്യവും അടങ്ങുന്ന ഇൗ ശുശ്രൂഷ അവസാനിക്കുന്നത് പൗരോഹിത്യ ആശീർവാദത്തോടെയാണ്. എന്തെന്നാൽ എനിക്കു വിശന്നു; നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്കു ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു. (മത്തായി 25: 35 ) ഈശോ അരുൾചെയ്ത ഈ തിരുവചനം ജീവിക്കാൻ പരിശ്രമിക്കുന്ന ശുശ്രൂഷകളാണ് കെനോസിസ് മിനിസ്ട്രിയുടെ രണ്ടാമത്തെ തലം. തെരുവിൽ അലഞ്ഞുതിരിയുന്ന സഹോദരങ്ങൾക്കു ഭക്ഷണം എത്തിക്കുന്നു എന്നതാണ് ഇതിന്റെ ആദ്യ പടി. നിലവിൽ കണ്ണൂർ, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളിൽ ഇത്തരത്തിൽ പൊതിച്ചോറുകൾ ആഴ്ചതോറും വിതരണം ചെയ്തുവരുന്നു. മാസംതോറും നടത്തപെടുന്ന മെഡിക്കൽ ക്യാമ്പുകളാണ് ഈ ശുശ്രൂഷയുടെ അടുത്ത പടി. വി. കുർബാനയുടെ കൂട്ടായ്മയിൽ തന്നെയുള്ള ഡോക്ടർമാരുടെയും നേഴ്സുമാരുടെയും നേതൃത്വത്തിൽ ആണ് ഈ ശുശ്രൂഷ നടത്തപ്പെടുന്നത്. കെനോസിസ് മിനിസ്ട്രിയുടെ ഏറ്റവും മനോഹരമായ രൂപം കാണാൻ സാധിക്കുന്നത് ദിവ്യകാരുണ്യ സ്നേഹ സംഗമങ്ങളിലാണ്. തെരുവിൽ അലയുന്ന സഹോദരങ്ങളെ ഒരുമിച്ചു കൂട്ടി അവരെ കുളിപ്പിച്ചും , മുറിവുകൾ വെച്ചുകെട്ടിയും, മുടി വെട്ടിയും, പുതിയ വസ്ത്രങ്ങളും ചെരുപ്പുകളും നൽകിയും, അവരോടൊപ്പം ഭക്ഷണം കഴിച്ചും, കലാപരിപാടികൾ നടത്തിയും, വചനം പങ്കുവെച്ചും, കുമ്പസരിക്കാൻ അവസരം നൽകിയും നടത്തപെടുന്ന ഇൗ ശുശ്രൂഷ അവസാനിക്കുന്നത് വി. കുർബാനയോടുകൂടിയാണ്.

Media  Ministry 

മീഡിയ മിനിസ്ട്രി മുന്നോട്ടു പോകുന്നത് രണ്ടു വിതത്തിലാണ്.

Printing media ministry

പരി. അമ്മയെയാണ് പ്രിന്റിങ് മീഡിയയുടെ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്നത്. എലിസബത്തിനെ സന്ദർശിക്കാൻ തിടുക്കത്തിൽ യാത്രപുറപെട്ട പരി. അമ്മയുടെ മാതൃക അനുകരിച്ച് one to one evangelization ആണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വർഷത്തിൽ ഒന്ന് എന്ന നിലയിൽ വി. കുർബാനയുടെ ഭക്തി പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ പുറത്തിറക്കുക എന്നതാണ് ഈ മിനിസ്ട്രിയിലൂടെ പ്രധാനമായും ചെയുന്നത്. ചിത്രങ്ങളിലൂടെ ദിവ്യകാരുണ്യ അത്ഭുതങ്ങളെ വിവരിക്കുന്ന; ദിവ്യകാരുണ്യ അത്ഭുതങ്ങൾ എന്ന പുസ്തകവും, വാ. കാർലോസിനെ പരിചയപ്പെടുത്തുന്ന; സൈബർയുഗത്തിലെ യുവ വിശുദ്ധൻ; എന്ന പുസ്തകവും, കുഞ്ഞുങ്ങളെ വി. കുർബാന സ്വീകരണത്തിനായി ഒരുക്കുന്ന; വി. കുർബാനയുടെ സാക്ഷികൾ: കൊച്ചുവിശുദ്ധർ; എന്ന പുസ്തകവും, വിശുദ്ധർ വി. കുർബാനയെ കുറിച്ച് പറഞ്ഞ വചനങ്ങൾ ഉദ്ധരിക്കുന്ന; അന്നന്ന് വേണ്ട ആഹാരം; എന്ന പുസ്തകവും ഇൗ ചുരുങ്ങിയ കാലയളവിൽ ഈ മിനിസ്ട്രിയുടേതായി പുറത്തുവന്നിട്ടുണ്ട്.

 Social media ministry –

വാഴ്ത്തപ്പെട്ട കാർലോസിനെ മാതൃകയാക്കി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വി. കുർബാനയുടെ ഭക്തി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്ന ശുശ്രൂഷയാണ് ഇതിലൂടെ ചെയ്തുവരുന്നത്. വി. കുർബാനയെക്കുറിച്ചുള്ള പഠനങ്ങൾ, ജീവിത സാക്ഷ്യങ്ങൾ, പ്രതികരണങ്ങൾ മുതലായവ ആഴ്ചതോറും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഈ മിനിസ്ട്രിക്ക് സാധിക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് പതിനാറായിരത്തിൽ അധികം ആളുകൾ പിന്തുടരുന്ന ചാനലായി മാറാൻ  ‘FRIENDS OF THE HOLY EUCHARIST’ എന്ന യൂട്യൂബ് ചാനലിന് സാധിച്ചിട്ടുണ്ട്. വി. കുർബാനയുടെ കൂട്ടുകാരുടെ ധ്യാനങ്ങൾ മറ്റു ശുശ്രൂഷകൾ എന്നിവയിൽ ഉപയോഗപ്പെടുത്തുന്ന ഓഡിയോ വിഷ്വൽ ശുശ്രൂഷയുടെ വീഡിയോകൾ, പോസ്റ്ററുകൾ എന്നിവ രൂപപ്പെടുത്തുന്നതും ഈ മിനിസ്ട്രിയാണ്.

Perpetual Adoration Ministry

വി. കുർബാനയുടെ കൂട്ടുകാരുടെ നേതൃത്വത്തിൽ നടത്തപെടുന്ന നിത്യാരാധനയാണ് ഇൗ മിനിസ്ട്രയുടെ പ്രധാന ശുശ്രൂഷ. Zoom platform  ഉപയോഗപ്പെടുത്തി ഓൺലൈൻ  ആയി നടത്തപെടുന്ന ഇൗ ആരാധനയിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ആളുകൾ പങ്കെടുക്കുന്നു. വി. കുർബാനയുടെ കൂട്ടരുടെ എല്ലാ ശുശ്രൂഷകൾക്കും വേണ്ടിയും വ്യക്തിപരമായ നിയോഗങ്ങൾക്കുവേണ്ടിയും നിരന്തരം ഇവിടെ പ്രാർത്ഥനകൾ ഉയരുന്നു. ദിവസംതോറും നൽകപ്പെടുന്ന പൗരോഹിത്യ ആശീർവാദവും എല്ലാ വ്യാഴാഴ്ചകളിലും നടത്തപെടുന്ന cenacle prayer. ഒരു മണിക്കൂർ ആരാധന) തുടർന്നുള്ള ദിവ്യകാരുണ്യ ആശിർവാദവും ഇൗ ശുശ്രൂഷ യുടെ മറ്റൊരു പ്രത്യേകതയാണ്.

Soldiers of Eucharist

വി. കുർബാനയുടെ കൂട്ടുകാരുടെ യുവജനങ്ങൾക്കുവേണ്ടിയുള്ള മിനിസ്ട്രി ആണ് Soldiers of Eucharist. ഞായറാഴ്ചകളിൽ ഒാൺലൈൻ ആയി നടത്തപെടുന്ന പ്രാർത്ഥനകൂട്ടായ്മയിൽ ഒന്നിക്കുന്ന യുവജനങ്ങളിൽ ചിലർ മുഴുവൻ സമയ പ്രവർത്തകരായും മറ്റുള്ളവർ പഠനങ്ങൾക്കും ജോലികൾക്കും ഇടയിൽ വിവിധ ശുശ്രൂഷകളിൽ സഹായിച്ചും ഇൗ മിനിസ്ട്രിയുടെഭാഗമാകുന്നു. മീഡിയയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിലും, യുവാക്കൾക്കായും കുട്ടികൾക്കുമായി ഇടവകകളിൽ നടത്തപെടുന്ന ധ്യാനങ്ങളിലും, ഏകദിന ശുശ്രൂഷകളിലും, വൈദീകരെ സഹായിക്കുന്നത് ഇൗ മിനിസ്ട്രയിൽ നിന്നുള്ള യുവജനങ്ങളാണ്.

വി. കുർബാനയുടെ കൂട്ടുകാരുടെ വിവിധ ശുശ്രൂഷകൾ

ദിവ്യകാരുണ്യ അഗ്നി അനുഭവ ധ്യാനം

ദിവ്യകാരുണ്യത്തോടുള്ള ഭക്തി ദൈവജനത്തിൽ വളർത്തുക എന്ന ഉദ്ദേശത്തോടെ ധ്യാനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ഇടവകകൾ കേന്ദ്രീകരിച്ചും നടത്തപെടുന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ധ്യാന ശുശ്രൂഷയാണ് ദിവ്യകാരുണ്യ അഗ്നി അനുഭവ ധ്യാനം. ബഹുമാനപെട്ട വൈദീകരുടെ വചനസന്ദേശങ്ങളും വി. കുർബാനയുടെ കൂട്ടുകാരുടെ ദിവ്യകാരുണ്യ കൂട്ടായ്മകളിൽ നിന്നും കെനോസിസ് മിനിസ്ട്രയിൽ നിന്നും ഉള്ളവരുടെ ജീവിത സാക്ഷ്യങ്ങളും ഇൗ ധ്യാനത്തെ മറ്റുള്ളവയിൽനിന്നും വ്യത്യസ്തമാകുന്നു. ദിവ്യകാരുണ്യ ആരാധനകളും ദിവ്യകാരുണ്യപ്രദക്ഷണവും ആഘോഷകരമായ വി. കുർബാന അർപ്പണങ്ങളും ഈ ധ്യാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. ഓഡിയോ വിഷ്വൽ ശുശ്രൂഷകളിലൂടെയും പവർ പോയിന്റ് സ്ലൈഡുകളിലൂടെയും ഈ  ധ്യാനത്തെ സഹായിക്കുന്നതിലൂടെ Soldiers of Eucharist  മിനിസ്ട്രിയുടെ യുവജങ്ങൾ ഈ ധ്യാനത്തിന്റെ ഭാഗമാകുന്നു. ധ്യാനത്തിൽ പങ്കെടുക്കുന്നവരുടെ ആവശ്യങ്ങൾക്കായും ധ്യാനത്തിന്റെ വിജയത്തിനായും പ്രാർത്ഥിച്ചുകൊണ്ട് Perpetual Adoration Ministry ഈ ധ്യാന ശുശ്രൂഷയിൽ പങ്കുകാരാകുന്നു.

Retreat of Truth

ഇടവകകളിൽ വേദപാഠം പഠിക്കുന്ന കുട്ടികൾക്കുവേണ്ടി നടത്തപെടുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനമാണ് Retreat of Truth . യേശു ഏക രക്ഷകനാണ് എന്നും വി. ബൈബിൾ ഏക സത്യവചനമാണെന്നും, വി കുർബാന ഈശോതന്നെയാണ് എന്നും കുട്ടികൾക്ക് മനസിലാകും വിധം അവതരിപ്പിക്കുകയാണ് ഈ  ധ്യാനത്തിലൂടെ. സോൾജിയേഴ്സ് ഓഫ്  യുകരിസ്റ്റ് മിനിസ്ട്രിയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തപെടുന്ന ഈ ധ്യാനത്തിൽ ദിവ്യകാരുണ്യകൂട്ടായ്മകളിൽനിന്നും കെനോസിസ് മിനിസ്ട്രിയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ തങ്ങളുടെ ജീവിത സാക്ഷ്യങ്ങൾ പങ്കുവെക്കുന്നു. ബഹുമാനപെട്ട വൈദീകരുടെ വചനസന്ദേശങ്ങളുംആഘോഷകരമായ ദിവ്യബലി അർപ്പണങ്ങളും ദിവ്യകാരുണ്യ പ്രദക്ഷണവും ഈ ധ്യാനത്തിലെ പ്രധാന ഘടകങ്ങളാണ്.

ദിവ്യകാരുണ്യ സന്ധ്യയും ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനവും

ഇടവകകൾ കേന്ദ്രീകരിച്ചു രണ്ടു ദിവസങ്ങളിലായി നടത്തപെടുന്ന ശുശ്രൂഷയാണ് ദിവ്യകാരുണ്യ സന്ധ്യയും ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനവും. ശുശ്രൂഷയുടെ ആദ്യദിനം ആരംഭിക്കുന്നത് ജപമാലയോടുകൂടിയാണ്. തുടർന്ന് ബഹുമാനപെട്ട വൈദീകൻ ദിവ്യബലിഅർപ്പിക്കുകയും ശേഷം വി. കുർബാനയെക്കുറിച്ചു വചന സന്ദേശവും നൽകുകയും ചെയുന്നു. ഇതേതുടർന്ന് വി. കുർബാനയിലെ ദൈവസാനിധ്യത്തെ കുറിച്ചും അനുദിനം വി. കുർബാനയിൽ പങ്കെടുക്കേണ്ട ആവശ്യകതയെ കുറിച്ചും ദൈവജനത്തെ ബോധ്യമാക്കും വിധം ഓഡിയോ വിഷ്വൽ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു. ദിവ്യകാരുണ്യ ആരാധനയോടും ആശീർവാദത്തോടും കൂടിയാണ് ആദ്യ ദിനത്തിലെ ശുശ്രൂഷകൾ അവസാനിക്കുന്നത്. രണ്ടാമത്തെ ദിനത്തിൽ പള്ളിയോടുചേർന്നുള്ള പാരീഷ് ഹാളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനം നടത്തപ്പെടുന്നു. ഇടവക ദൈവാലയത്തിലെ ആദ്യത്തെ ദിവ്യബലി അർപ്പണത്തിനു ശേഷമാണു പ്രദർശനം ആരംഭിക്കുന്നത്. അവസാനത്തെ ദിവ്യബലി അർപ്പണത്തോടു കൂടി പ്രദർശനം അവസാനിക്കും. ഈ പ്രദർശന വേളയിൽ വാ. കാർലോസിന്റെ തിരുശേഷിപ്പ് വണങ്ങുവാനും വി. കുർബായനയുടെ കൂട്ടരുടെ പുസ്തകങ്ങൾ വാങ്ങുവാനും സാധിക്കും.

Eucharistic  Flames 

ആദ്യകുർബാന സ്വീകരിക്കാൻ ഒരുങ്ങുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഇടവകകൾ കേന്ദ്രീകരിച്ചു നടത്തപെടുന്ന ഏകദിന ശുശ്രൂഷയാണ് യൂക്കരിസ്റ്റിക്ക് ഫ്ളയിം.  വിശുദ്ധ ബലിയർപ്പണത്തോടു കൂടി ആരംഭിക്കുന്ന ഈ ശുശ്രൂഷ, വചനസന്ദേശങ്ങൾക്കും ജീവിത സാക്ഷ്യങ്ങൾക്കും ഓഡിയോ വിഷ്വൽ അവതരണത്തിനു ശേഷം ദിവ്യകാരുണ്യ ആരാധനയോടുകൂടി അവസാനിക്കുന്നു. 

Angel ‘s    Bread

ഇടവകയോ ഫൊറോനായോ രൂപതയോ കേന്ദ്രീകരിച്ചു ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്കുവേണ്ടി നടത്തപെടുന്ന ഏകദിന ശുശ്രൂഷയാണ് Angel ‘s Bread. ബഹുമാനപെട്ട വൈദീകരുടെ നേതൃത്വത്തിൽ soldiers  of  Eucharistic  മിനിസ്ട്രിയാണ് ഈ ശുശ്രൂഷ നടത്തുന്നത്. വി. കുർബാന അർപ്പണത്തിലൂടെ ആരംഭിക്കുന്ന ഈ ശുശ്രൂഷയിൽ, സാക്ഷ്യങ്ങളിലൂടെയും വചന സന്ദേശങ്ങളിലൂടെയും ഡാൻസിലൂടെയും പാട്ടിലൂടെയും ഓഡിയോ വിഷ്വലിന്റെ സഹായത്തോടെയും വി. കുർബാന ഈശോ തന്നെയാണ് എന്ന ബോധ്യം കുട്ടികളിൽ വളർത്തിയെടുക്കാൻ പരിശ്രമിക്കുന്നു. ദിവ്യകാരുണ്യ ആരാധനയോടും ആശീർവാദത്തോടും കൂടിയാണ് ഈ ശുശ്രൂഷ സമാപിക്കുന്നത്.

യൂകരിസ്റ്റിക് യൂത്ത് മൂവ്മെൻ്റ്

ക്രിസ്തുവുമായുള്ള ദിവ്യകാരുണ്യ സൗഹൃദത്തിൽ അടിയുറച്ചതും, എമ്മാവൂസ് ശിഷ്യന്മാരുടെ ആത്മീയതയിൽ അടിസ്ഥാനമിട്ടതുമായ കുട്ടികളുടെയും യുവജനങ്ങളുടെയും കൂട്ടായ്മയാണ് യൂകരിസ്റ്റിക് യൂത്ത് മൂവ്മെൻ്റ് ; 5  വയസും മുതൽ 25  വയസുവരെയുള്ളവർക്കാണ് ഇതിൽ പങ്കാളിത്തം.

ചരിത്രം: 1865-ൽ പയസ് ഒൻപതാമൻ കത്തോലിക്കരോടും പ്രായമായവരോടും യുവജനങ്ങളോടും തൻ്റെ സഹായത്തിന് വരാൻ ആവശ്യപ്പെട്ടപ്പോൾ, ഫാ. ക്രോസ്, ബോർഡോക്സിൽ (ഫ്രാൻസ്), ഫാദർ ഗൗട്രലറ്റ് എസ്ജെ, മണിക്കൂറുകളോളം നിശബ്ദതയോടും ത്യാഗങ്ങളോടും കൂട്ടായ്മകളോടും കൂടി മാർപ്പാപ്പയെ അവരുടെ പ്രാർത്ഥനകളാൽ പിന്തുണയ്ക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. കത്തോലിക്കാ ലോകമെമ്പാടുമുള്ള കോളേജുകളിലും റെസിഡൻസുകളിലും ഈ ആശയം അതിവേഗം പ്രചരിച്ചു. “കുരിശുയുദ്ധക്കാർ” എന്നാണ് ആദ്യനാളുകളിൽ ഇവർ അറിയപ്പെട്ടത്. ആദ്യത്തെ അന്താരാഷ്ട്ര കോൺഗ്രസ് 1881-ൽ ലില്ലിൽ നടന്നു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിൽ നിന്നും 100,000 അംഗങ്ങൾ  എത്തിയിരുന്നു; ലിസ്സിയുവിലെ തെരേസ് ഉൾപ്പെടെ. അവൾക്ക് 12 വയസ്സ് മുതൽ അതിൽ പങ്കാളിയായിരുന്നു.1910 മുതൽ, സെൻ്റ് പയസ് പത്താമൻ മാർപ്പാപ്പയുടെ പുതിയ ഉത്തരവുകളുടെ സ്വാധീനത്തിൽ, യൂറോപ്പിലും പിന്നീട് ലോകമെമ്പാടുമുള്ള യുദ്ധസമയത്ത് കുട്ടികൾക്കായി കൂട്ടായ്മയ്ക്ക് ഊന്നൽ നൽകാനും സമാധാനത്തിനായി മാധ്യസ്ഥ്യം വഹിക്കാനും ആഗ്രഹിച്ചു. 1914-ൽ, ലൂർദിലെ ഇൻ്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസ്, “കുട്ടികളുടെ ഒരു മഹത്തായ യൂക്കറിസ്റ്റിക് ലീഗിനായി ആഗ്രഹിച്ചു.  യൂക്കറിസ്റ്റിക് കോൺഗ്രസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗ്രൂപ്പുകൾ സംഘടിപ്പിക്കാൻ തുടങ്ങി. അവയെ ‘യുക്കറിസ്റ്റിക് ലീഗുകൾ’ എന്നും പിന്നീട് ‘കുട്ടികളുടെ കുരിശുയുദ്ധ പ്രാർത്ഥന’,  എന്നും വിളിക്കപ്പെട്ടു. 1960-ൽ  ഫ്രാൻസിൽ നിന്ന് റോമിലേക്കുള്ള യൂക്കറിസ്റ്റിക് കുരിശുയുദ്ധത്തിൻ്റെ പ്രതിനിധികളുടെ തീർത്ഥാടന വേളയിൽ, ജോൺ ഇരുപത്തിമൂന്നാമൻ  “കുരിശുയുദ്ധം” എന്ന വാക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കി, തീർത്ഥാടക സംഘത്തെ  യൂക്കറിസ്റ്റിക് യൂത്ത് മൂവ്മെൻ്റ്” എന്ന പേരിൽ വിശേഷിപ്പിച്ചു. 1962-ൽ ഫ്രാൻസിലെ കർദ്ദിനാൾമാരുടെയും ബിഷപ്പുമാരുടെയും സമ്മേളനം ‘യൂക്കറിസ്റ്റിക് യൂത്ത് മൂവ്മെൻ്റ്’ എന്ന തലക്കെട്ട് ഔദ്യോഗികമായി അംഗീകരിച്ചു.

Share this :

Leave a comment

Your email address will not be published. Required fields are marked *