കയറി വാടാ മക്കളെ!!!
വൈദികൻ ദൈവ ജനത്തെ ദിവ്യകാരുണ്യം സ്വീകരിക്കാനായി ക്ഷണിക്കുന്ന ഒരു രംഗമുണ്ട്.
‘വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന്,’ എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് വൈദികൻ തന്റെ കരം ദൈവജനത്തിനു നേരെ നീട്ടി അൾത്താരയിലേക്കു ക്ഷണിക്കുകയാണ്. വരുക, ദിവ്യ കാരുണ്യം സ്വീകരിക്കുക. കടങ്ങളും പാപങ്ങളും ഏറ്റുപറഞ്ഞ് ആത്മാവിനാൽ നിറഞ്ഞ, വചനത്താൽ വിശുദ്ധികരിക്കപ്പെട്ട ദൈവജനത്തെയാണ് വൈദികൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ ക്ഷണിക്കുന്നത്.