രക്തം ഒഴുകിയിറങ്ങിയ തിരുവോസ്തിയിൽ ശിശുവിന്റെ രൂപം തെളിഞ്ഞപ്പോൾ
1171 മാർച്ച് 28 – ലെ ഈസ്റ്റർ ദിനത്തിൽ ഇറ്റലിയിലെ ഫെറാറയിൽ വാഡോ എന്ന സ്ഥലത്തെ സാന്താ മരിയാ ബസിലിക്ക വികാരിയായിരുന്ന ഫാ പിയത്രോ ഡി വെറോണ സഹ വൈദികരോടൊപ്പം ബലിയർപ്പിക്കുമ്പോൾ തിരുവോസ്തി വിഭജിക്കുന്ന സമയത്തു തിരുവോസ്തിയിൽ നിന്നും രക്തം തെറിച്ചു വീഴാൻ ആരംഭിച്ചു. മുകളിലേക്ക് തെറിച്ചു വീണ രക്തത്തുള്ളികളാൽ അൾത്താരയുടെ മുകൾ ഭാഗവും സക്രാരിയും നനഞ്ഞു. വൈദികരുൾപ്പെടെ എല്ലാവരും തിരുവോസ്തിയിൽ നിന്നും രക്തമൊഴുകുന്നതും ആ തിരുവോസ്തിയിൽ ഒരു കുഞ്ഞിന്റെ രൂപം പതിഞ്ഞിരിക്കുന്നതും വ്യക്തമായി കണ്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു.