January 10, 2025
#Martyrs #Saints

“താങ്കൾ ഒരു വൈദികനായാൽ ലോകത്തിൽ എല്ലാ ദിവസവും ഒരു വിശുദ്ധ കുർബാന അർപ്പണം കൂടി ഉണ്ടാകും !!!

ചാൾസ് എന്ന ദുർനടപ്പുകാരൻ ചെറുപ്പക്കാരൻ വിശുദ്ധ ചാൾസ് സി ഫുക്കോൾഡ് ആയതിന് പിന്നിൽ ദിവ്യകാരുണ്യത്തിന് അത്ഭുത ജ്യോതിസാണുള്ളത്. മുപ്പതാം വയസ്സിൽ പാരീസിലെ സെൻ് ആഗസ്റ്റ്യൻ ദേവാലത്തിൽ വച്ച്, വിശ്വാസത്തിലേക്ക് മാനസാന്തരപ്പെട്ട ചാൾസ് ശൂന്യവത്കരണം അഭ്യസിക്കാൻ റോമിലെ ഒരു കന്യാകാമഠത്തിൽ വേലക്കാരനായി ശുശ്രൂഷ ചെയ്യുന്ന കാലം. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ദിവ്യകാരുണ്യ സന്നിധിയിൽ ചെലവഴിച്ചു. അദ്ദേഹത്തിൻ്റെ വിശുദ്ധിയും ഭക്തി തീക്ഷ്ണതയും അറിഞ്ഞ മദർ, ഒരു വൈദികൻ ആകണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മറുപടി പെട്ടെന്ന് തന്നെ വന്നു. അതിനുള്ള യോഗ്യത എനിക്കില്ല. മദർ വിട്ടുകൊടുത്തില്ല. താങ്കൾ ഒരു വൈദികനായാൽ ലോകത്തിൽ എല്ലാ ദിവസവും ഒരു വിശുദ്ധ കുർബാന അർപ്പണം കൂടി ഉണ്ടാകും. ഈ ഉപദേശം അദ്ദേഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി. അദ്ദേഹം ഒരു വൈദികനായി മാറി. ദിവ്യകാരുണ്യ സന്നിധിയിൽ അനേക മണിക്കൂറുകൾ ചെലവഴിക്കുമായിരുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ ഇരുന്ന് ചാൾസ് പ്രാർഥിച്ചു എനിക്കുവേണ്ടി രക്തം ചിന്തിയ നാഥാ അങ്ങേയ്ക്ക് വേണ്ടി രക്തം ചിന്താനുള്ള പരം എനിക്ക് നൽകണമേ. സുവിശേഷവൽക്കരണത്തിനായി എത്തിയ ചാൾസ് എങ്ങനെ കുറിക്കുന്നു ഞാൻ സുവിശേഷപ്രഘോഷത്തിന് വിളിക്കപ്പെട്ടിരിക്കുന്നു. അതെൻ്റെ വാക്കുകളിലൂടെയല്ല, പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്താലാണ്. ഓരോ ബലിയർപ്പണത്താലുമാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *