December 1, 2025
#Catechism #Church #Experiences #International #Social Media #Youth

‘സെന്റ് കാദറിൻ ഡ്രക്സൽ റൂട്ട്’ – അമേരിക്കയിൽ 5310 കിലോമീറ്റർ ദിവ്യകാരുണ്യ പ്രദിക്ഷിണം നടക്കുന്ന വഴിത്താരയുടെ ചരിത്രം

ഇന്ത്യാന, ഇല്ലിനോയിസ്, ലോവ മിസൗറി, കാൻസാസ്, ഒക്ലാഹോമ, ടെക്സാസ്, ന്യൂ മെക്സിക്കോ, അരിസോണ, കാലിഫോർണിയ മുതലായ 10 അമേരിക്കൻ നാടുകളിലൂടെ ഏകദേശം 20 -തോളം രൂപതാ അതിർത്ഥികളിലൂടെയാണ് ദിവ്യകാരുണ്യ പ്രദിക്ഷിണം നടക്കുന്നത്. ‘സെന്റ് കാദറിൻ ഡ്രക്സൽ റൂട്ട്’ എന്നാണ് ഈ മഹാതീർത്ഥാടന പാത അറിയപ്പെടുന്നത്. 19 – 20 നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്ന വിശുദ്ധയാണ് കാദറിൻ ഡ്രക്സൽ. ഒരു സമ്പന്ന കുടുംബത്തിന്റെ അനന്തരാവകാശിയായിരുന്ന കാതറിൻ തന്റെ ജീവിതം ദിവ്യകാരുണ്യ ഈശോയുടെ അരികിലും, പാവങ്ങൾക്ക് വേണ്ടിയും കാഴ്ചവെച്ചു. ‘സിസ്റ്റേഴ്സ് ഓഫ് ബ്ലസഡ് സാക്രമെന്റ്’ എന്ന സന്യാസ സംഘടന ആരംഭിച്ച കാതറിൻ ഡ്രക്സലിനെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ രണ്ടായിരാമാണ്ടിൽ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധ കാതറിൻ ഡ്രക്സലിന്റെ പേരിൽ അറിയപ്പെടുന്ന ദേശീയ ദിവ്യകാരുണ്യ തീർത്ഥാടന പാത ഇല്ലിനോയിസിലെ ദിവംഗതനായ ധന്യൻ മെത്രാപോലിത്ത ഫുൾട്ടൻ ജെ ഷീൻ, ഒക്ലഹോമയിലെ വാഴ്ത്തപ്പെട്ട സ്റ്റാലിൻ റോദർ തുടങ്ങിയ പുണ്യാത്മാക്കളുടെ കബറിടം സ്ഥിതി ചെയ്യുന്ന പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അവസാനമായി,
2025 മെയ് 18 നാണ് ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനം ഇന്ത്യാനോ പോളിസിൽ നടന്നത്. സുവിശേഷകനായ വിശുദ്ധ ജോണിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ മെത്രാപോലിത്ത ചാൾസി തോംസൺ ആണ് തിരുകർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തത്. ദിവ്യകാരുണ്യത്തിലും യേശുക്രിസ്തുവിലുമുള്ള വിശ്വാസം ജനങ്ങളിൽ ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം 36 ദിവസങ്ങൾ എടുക്കുന്ന ദിവ്യകാരുണ്യ തീർത്ഥാടനം 5310 കിലോമീറ്ററുകളോളം താണ്ടി 2025 ജൂൺ 22 ഞായറാഴ്ച ലോസാഞ്ചൽസിലെ കോർപ്പസ് ക്രിസ്തി
ദേവാലയത്തിലാണ് സമാപനം കുറിച്ചത്. പെർപെക്ച്വൽ പിൽഗ്രിം എന്നറിയപ്പെടുന്ന എട്ട് ചെറുപ്പക്കാരാണ് പരിശുദ്ധ കുർബാനയെ കടന്നുപോകുന്ന വഴികളിലൂടെയും അവസാനം ലൊസാഞ്ചൽസിലെ കോർപ്പസ് ക്രിസ്തി ദേവാലയം വരെയും അനുഗമിച്ചത്. അനുദിന വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, സാക്ഷ്യപ്രസംഗങ്ങൾ, സ്നേഹവിരുന്ന് എന്നിവ ഓരോ ദിവസവും മുടക്കം കൂടാതെ 5000
കിലോമീറ്ററൽ അധികം നീളുന്ന ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിൽ ഉണ്ടായിരിന്നു. 36 ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ചത്.

Share this :

Leave a comment

Your email address will not be published. Required fields are marked *