കാർഡിനൽ ലൂയിസ് ടാഗ്ഗിൽ
അമേരിക്കൻ ദേശീയ ദിവ്യ കാരുണ്യ കോൺഗ്രസിന്റെ സമാപന സന്ദേശം പറഞ്ഞതു പേപ്പൽ പ്രതിനിധിയായ കാർഡിനൽ ലൂയിസ് ടാഗിലാണ്.
മിഷനറി ദൗത്യങ്ങൾ പരാജയപ്പെടുന്നത് അയക്കപ്പെടുന്നയാൾ തന്നെ നൽകാതെ വരുമ്പോഴാണ്. ക്രിസ്തു തന്റെ ദൗത്യത്തിൽ വിജയിച്ചത് തന്നെ നൽകിയാണ്. ദിവ്യകാരുണ്യ ദൗത്യം എന്നു പറയുന്നത്; തന്നെത്തന്നെ നൽകുന്ന ദൗത്യമാണ്. കർത്താവിന്റെ സാന്നിധ്യം പോലെ, പലർക്കും പലയിടത്തും സാന്നിധ്യം ആകാൻ കഴിയുന്നില്ല. മുതിർന്നവർക്ക് മക്കളുടെ സാന്നിധ്യം, പാവപ്പെട്ടവർക്ക് ആശ്വാസത്തിന്റെ സാന്നിധ്യം, ശരീരം കൊടുക്കുമ്പോൾ, പുഞ്ചിരിക്കുമ്പോൾ ഓരോ വ്യക്തിയും ദിവ്യകാരുണ്യപ്രേക്ഷിതൻ ആവുകയാണ്. അദ്ദേഹത്തിന്റെ സമാപന സന്ദേശത്തിൽ നിലനിന്ന ആശയം ദിവ്യകാരുണ്യം അനേകർക്കുവേണ്ടി മുറിക്കപ്പെട്ട ശരീരവും ചിന്തപെട്ട രക്തവുമാണ്; അതിനാൽ തന്നെ ദിവ്യകാരുണ്യ സ്വീകരണം നമ്മളെ നയിക്കേണ്ടത് പങ്കുവെയ്ക്കലിലേക്കാണ്. ദൗത്യങ്ങൾ വിജയിക്കാതെ പോകുന്നത്, പരാജയപ്പെട്ടു പോകുന്നത് ദിവ്യകാരുണ്യ ചൈതന്യം ഉൾച്ചേർക്കാതെ വരുന്നതുകൊണ്ടാണ് എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പങ്കുവച്ചു.