January 14, 2026

ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ !!

വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി എന്ന പ്രാർത്ഥന ചൊല്ലിയാണ് വൈദികൻ ബലിയർപ്പണം പൂർത്തിയാക്കുന്നത്. ശിഷ്യന്മാരെ പോലെ പരസ്യ ജീവിതത്തിലും, പരിശുദ്ധ അമ്മയെ പോലെ ഈശോയുടെ ജനനത്തിലും, കുരിശു മരണത്തിലും, ഉത്ഥാനത്തിലും പങ്കുചേർന്നു പരിശുദ്ധാത്മാവിനെ സ്വീകരിച്ച ദൈവജനം ഇനി കർത്താവിന് ശുശ്രൂഷ ചെയ്യാൻ, വചനം പറയാൻ, സേവനം ചെയ്യാൻ, ജീവിക്കാൻ യാത്രയാവുകയാണ്. ‘ഇനി ഞാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ’ കാരണം അടുത്ത ദിവസം കല്യാണത്തിന് പോകും, രോഗമാണ്, പങ്കെടുക്കാൻ പറ്റുകയില്ലയെന്നല്ലയർത്ഥം, മറിച്ച് കർത്താവിനെക്കുറിച്ചു പറയാൻ പോകുമ്പോൾ ഞങ്ങൾ രക്തസാക്ഷികൾ […]

വിശുദ്ധ ബലിയർപ്പണത്തിലെ ബഹിഷ്കരണ പ്രാർത്ഥന

വിശുദ്ധ ബലിയർപ്പണത്തിലെ ബഹിഷ്കരണ പ്രാർത്ഥനയെന്നു വിശേഷിക്കപ്പെടുന്നത്; വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയ്ക്ക് ശേഷമുള്ള പ്രാർത്ഥനയും ( കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, പ്രഭാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും) അതിനെ തുടർന്നുള്ള ആശിർവാദവുമാണ്.

മക്കൾ അപ്പനോട് ചൊല്ലുന്ന പ്രാർത്ഥന

സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയിൽ കുർബാന സ്വീകരണത്തിന് മുൻപുള്ള ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന പിതാവിനോട് മക്കളുടെ സ്നേഹത്തോടെ ചൊല്ലുന്ന പ്രാർത്ഥനയാണ്. ഈശോയുടെ ദിവ്യ രഹസ്യങ്ങൾ ധ്യാനിച്ച്, പങ്കുചേർന്ന ദൈവജനം; സഭയോട്, സഹോദരങ്ങളോട്, ദൈവത്തോട് എല്ലാം അനുരഞ്ജനപെട്ട്, അപരാധങ്ങൾ പൊറുക്കേണമേ എന്നു പ്രാർത്ഥിച്ച് പിതാവിന്റെ മക്കൾ എന്ന് വിളിക്കപ്പെടാൻ തക്കവിധത്തിലുള്ള യോഗ്യതയിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. പിതാവിനോടുള്ള മക്കളുടെ അതിയായ വാത്സല്യത്തോടെയാണ് ഈ പ്രാർത്ഥന ചൊല്ലേണ്ടത്.

എപ്പോഴാണ് ഈശോയുടെ തിരുശരീരവും  തിരുരക്തവുമായി അപ്പവും വീഞ്ഞും മാറുന്നത്

രണ്ട് പാരമ്പര്യങ്ങൾ ഉണ്ട്; പാശ്ചാത്യ പാരമ്പര്യമനുസരിച്ച് പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന ചൊല്ലി, കൂദാശ വചനങ്ങൾ പൂർത്തിയാകുമ്പോൾ അപ്പവും വീഞ്ഞും യഥാക്രമം ഈശോയുടെ തിരു ശരീരവും തിരുരക്തവുമായി മാറുന്നു. എന്നാൽ, പൗരസ്ത്യ പാരമ്പര്യമനുസരിച്ച് ഈ പരിണാമം പൂർത്തിയാകുന്നത് പരിശുദ്ധാത്മാവിന്റെ പ്രാർത്ഥനയോടു കൂടിയാണ്. എന്നു പറഞ്ഞാൽ പരിശുദ്ധാത്മാവ് ആരംഭിച്ചു പരിശുദ്ധാത്മാവ് പൂർത്തീകരിക്കുന്നു.

ബലിയർപ്പണത്തിൽ ഈശോയുടെ മരണം അനുസ്മരിക്കുന്ന സമയം

ഈശോയുടെ മരണം ഏറ്റവും വ്യക്തമായിട്ട് നമുക്ക് അനുഭവിച്ച് അറിയാൻ പറ്റുന്നത് കൂദാശ വചനങ്ങളുടെ സമയത്താണ്. കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ; രണ്ടായിട്ടാണ് ആശിർവദിക്കുന്നത്. ഇതെന്റെ ശരീരമാകുന്നു എന്ന് പറഞ്ഞ് ശരീരത്തെ ആശിർവദിക്കുന്നു; നിങ്ങൾ വാങ്ങി പാനം ചെയ്യുവിൻ എന്നുപറഞ്ഞു; വീഞ്ഞ് ആശിർവദിക്കുന്നു. രണ്ടായിട്ട് ചൊല്ലുന്നതിന്റെ കാരണം, ശരീരത്തിൽ നിന്ന് രക്തം വേർപെടുമ്പോൾ മരണസംഭവിക്കുന്നു. അത് വ്യക്തമാകാൻ ഇത് സഹായിക്കുന്നു.

ബലിയർപ്പണത്തിൽ എപ്പോഴാണ് ഈശോയുടെ ഉത്ഥാനം നമ്മൾ അനുസ്മരിക്കുന്നത്

സീറോ മലബാർ സഭയിൽ ‘ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു’ എന്ന ഗാനമാലപിക്കുമ്പോൾ, വൈദികൻ ശരീരം രണ്ടായി വിഭജിച്ച് ആദ്യം തിരു ശരീരം കൊണ്ട് തിരുരക്തവും, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെ നാമത്തിൽ ആശിർവദിക്കുന്നു. അതിനു ശേഷം തിരുരക്തം കൊണ്ട് തിരുവോസ്തി ആശിർവദിക്കുന്നു. ഇതിന്റെ അർത്ഥമെന്നു പറയുന്നത്; ശരീരത്തിൽ നിന്ന് രക്തം വേർപെടുമ്പോഴാണ് മരണം സംഭവിക്കുന്നത്; തിരുരക്തം കൊണ്ട് തിരുശരീരം സ്പർശിക്കുമ്പോഴും; തിരുശരീരം കൊണ്ട് രക്തത്തെ സ്പർശിക്കുമ്പോഴും അർത്ഥമാക്കുന്നത്; വേർപെട്ട ശരീരവും വേർപെട്ട രക്തവും വീണ്ടും […]

ശൂന്യമായ ദേവാലയത്തിന്റെ മധ്യഭാഗം

ദേവാലയത്തിലെ മധ്യഭാഗം എപ്പോഴും ഒഴിവാക്കിയിട്ടിരിക്കുന്നത് നമുക്ക് കാണാൻ പറ്റും. സാധാരണഗതിയിൽ ആളുകൾ അവിടെ നിൽക്കാറില്ല. ശുദ്ധീകരണസ്ഥലത്തിലുള്ള ആത്മാക്കൾ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന, പ്രാർത്ഥന ചോദിക്കുന്ന ഒരു സ്ഥലമായിട്ടാണ് പാരമ്പര്യം, ശൂന്യമായ സ്ഥലം മനസ്സിലാക്കുന്നത്.

ബലിയർപ്പണത്തിൽ കർത്താവിന്റെ കുരിശിന്റെ വഴി

രണ്ട് അരമനകളിലെ വിധി പ്രഖ്യാപനങ്ങൾക്ക് ശേഷം ഈശോയുടെ കുരിശ് മരണയാത്രയാണ്. കർത്താവിന്റെ കുരിശിന്റെ വഴി അനുസ്മരിപ്പിച്ചാണ് വൈദികൻ തിരുശരീരവും, തിരുരക്തവും വഹിച്ചു കാൽവരിയുടെ പ്രതീകമായ ബലിപീഠത്തിലേക്കു വരുന്നത്.വീണ്ടും ഈശോയുടെ കുരിശു മരണത്തെ അനുസ്മരിച്ചുകൊണ്ട് കാസയും പീലാസയും കുരിശാകൃതിയിൽ ഉയർത്തിപ്പിടിക്കുകയും ഈശോയുടെ മരണത്തെ അനുസ്മരിച്ചുകൊണ്ട് ആ ബലിവസ്തുക്കൾ ശോശപ്പാ കൊണ്ട് മൂടുകയും ചെയ്യുന്നു.

രണ്ടു മേശകളിൽ അപ്പവും വീഞ്ഞും ഒരുക്കുന്നത്; രണ്ടു അരമനകളിലായി കർത്താവിന്റെ മരണത്തിന്റെ ഒരുക്കത്തിന്റെ അനുസ്മരണമാണ്

ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ രണ്ട് അരമനകളിലേക്ക് നയിക്കുന്നുണ്ട്; ഒന്ന്, കയ്യാഫസിന്റെ അരമനയും, രണ്ടു പീലാത്തോസിന്റെ അരമനയും. അവിടെ കർത്താവിന്റെ മരണത്തിനുള്ള വിധി പ്രഖ്യാപനങ്ങൾ നടക്കുകയാണ്. അതിന്റെ പ്രതീകമായിട്ടാണ് ഈശോയുടെ തിരു ശരീരവും തിരുരക്തവും രണ്ട് മേശകളിൽ ഒരുക്കുന്നത്‌; അത് അറിയപ്പെടുന്നത് നിക്ഷേപ കൂടാരം എന്നാണ്.

ബലിയർപ്പണത്തിൽ ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ വലിച്ചിഴയ്ക്കുന്ന രംഗം അനുസ്മരിക്കുന്നുണ്ട്

വിശുദ്ധ ബലിയർപ്പണത്തിൽ, ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ ബന്ധിക്കുന്ന രംഗം നാം അനുസ്മരിക്കുന്നത് ദൈവവചന വായനക്ക് ശേഷമാണ്. ദൈവവചന ശുശ്രൂഷയുടെ സമയത്ത്, വചന വായനയോട് അനുബന്ധിച്ച്, ആഘോഷപൂർവ്വമാണ് ദൈവവചന വായന ശ്രവിക്കാനായിട്ടു വൈദികനും ദൈവജനവും ഒരുങ്ങുന്നത്. തിരികളുടെ അകമ്പടിയോടെയും, ഹല്ലേലുയ ഗീതങ്ങളോടെയുമാണ് ദൈവവചനം വൈദികൻ സംവഹിക്കുന്നത്. എന്നാൽ വചന വായനയ്ക്കു ശേഷം തിരികളോ, അകമ്പടികളോ ഇല്ലാതായാണ് വിശുദ്ധ ഗ്രന്ഥം അൾത്താരയിൽ പ്രതിഷ്ഠിക്കുന്നത്. ഇതിനെ വ്യാഖ്യാനിക്കുന്നത് പരസ്യ ജീവിതത്തിന് ശേഷം പടയാളികൾ ഗദ്സമനിയിൽ നിന്നും അവനെ വലിച്ചുകൊണ്ടു പോകുന്നതിന്റെ […]