വിശുദ്ധ ബലിയർപ്പണത്തിൽ അശ്രദ്ധ ആയപ്പോൾ മാലാഖ ശാസിച്ച വിശുദ്ധ

ബിനാസ്ക്കോയിലെ വാഴ്ത്തപ്പെട്ട വേറൊന്നിക്കയുടെ ജീവിതത്തിലുണ്ടായ അനുഭവം അവൾ വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഒരിക്കൽ ദേവാലയത്തിൽ ആയിരിക്കവേ വിശുദ്ധബലിക്കായി ആൾക്കാർക്ക് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു കന്യാസ്ത്രീയെ ഞാൻ വെറുതെ കൗതുകത്തിനായി നോക്കിയിരുന്നു. അപ്പോൾ തന്നെ ആ കന്യാസ്ത്രീയുടെ അടുത്ത് ഉണ്ടായിരുന്ന കാവൽ മാലാഖ എന്നെ ശാസിച്ചു. ഞാൻ തളർന്നു വീഴാറായി. എന്തിനാണ് മറ്റുള്ളവരെ കൗതുകത്തിനായി നോക്കുന്നതെന്നും, ഹൃദയത്തെ നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്നും മാലാഖ കുറ്റപ്പെടുത്തി. ദിവ്യകാരുണ്യത്തിൽ വസിക്കുന്ന ഈശോയെ ശ്രദ്ധിക്കാത്തതിന് എന്നെ ശാസിച്ചുകൊണ്ട് മാലാഖ വലിയൊരു പ്രാശ്ചിത്തവും കൽപ്പിച്ചു. തുടർന്നുള്ള മൂന്ന് ദിവസങ്ങൾ ഞാൻ എൻ്റെ തെറ്റിനെ പ്രതി വിലപിച്ചു. പിന്നീട് ഒരിക്കലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ വരുമ്പോൾ ഞാൻ ഇടം വലം നോക്കാറില്ല.