തേവർ പറമ്പിൽ കുഞ്ഞച്ചൻ; സക്രാരിയുടെ തണലിൽ വളർന്നു വന്ന പുണ്യ സൂനം

തേവർ പറമ്പിൽ അഗസ്റ്റിൻ കുഞ്ഞച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ നമുക്കെല്ലാവർക്കും പരിചയമാണ്. അദ്ദേഹം 1891- ൽ ജനിച്ചു, മരണം 1973 ഒക്‌ടോബർ 16 -ന് ആയിരുന്നു. അദ്ദേഹത്തിന്റെ ചരമപ്രസംഗം പറഞ്ഞത് പുണ്യ ശ്ലോകനായ വലേറിയനച്ചനാണ്. കുഞ്ഞച്ചന് അറിയാവുന്ന ഏതാനം ചില കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചു; കൊന്ത ചൊല്ലാൻ അറിയാം, ഒത്തിരിനേരം സക്രാരിയുടെ മുൻമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ അറിയാം. സക്രാരിയുടെ തണലിൽ വിരിഞ്ഞു വളർന്ന ഒരു സൂനമാണ് കുഞ്ഞച്ചൻ എന്ന് അദ്ദേഹം പറഞ്ഞു. 52 വർഷത്തെ വൈദിക ജീവിതത്തിൽ ഒരിക്കിൽപോലും അദ്ദേഹം ഒരു ഇടവക വികാരിയായിരുന്നിട്ടില്ല. വേണ്ട വിധം പ്രസംഗിക്കുവാനോ, പള്ളിക്കൂടത്തിൽ പഠിപ്പിക്കുവാനോ, പള്ളി ഭരിക്കുവാനോ സാധിക്കാതിരുന്ന പുണ്ണ്യ വൈദികനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ.