വാഴ്ത്തപ്പെട്ട കാർലോസ് അക്യൂട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെൻ്ററി ഫിലിം, ‘കാർലോ അക്യുട്ടിസ്; റോഡ് മാപ് ടു റിയാലിറ്റി,’ വിശുദ്ധ പദവി പ്രഖ്യാപന ദിവസത്തോടെനുബന്ധിച്ച് പുറത്തിറങ്ങും.

വാഴ്ത്തപ്പെട്ട കാർലോസ് അക്യൂട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെൻ്ററി ഫിലിം, ‘കാർലോ അക്യുട്ടിസ്; റോഡ് മാപ് ടു റിയാലിറ്റി,’ വിശുദ്ധ പദവി പ്രഖ്യാപന ദിവസത്തോടെനുബന്ധിച്ച് പുറത്തിറങ്ങും. ഏപ്രിൽ 27 മുതൽ 29 വരെ കുറിച്ചുള്ള ചലച്ചിത്രം രാജവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് കാസിൽ ഡൗൺ മീഡിയ ഫെബ്രുവരി 12ന് പ്രഖ്യാപനം നടത്തിയത്. കാസിൽ ഡൗൺ മീഡിയ നിർമ്മിക്കുന്ന ചിത്രം, ഫാത്തം ഇവൻ്റ്സ് വിതരണം ചെയ്യും. രണ്ട് മീഡിയ കമ്പനികളും അടുത്തിടെ മറ്റൊരു സംയുക്ത ചലച്ചിത്ര പദ്ധതിയായ ജീസസ് തേർസ്റ്റ്സ്: ദി മിറക്കിൾ ഓഫ് ദി യൂക്കറിസ്റ്റ്, വിജയകരമായി അവതരിപ്പിച്ചിരുന്നു. അക്യൂട്ടിസിൻ്റെ ശവകൂടീരം സന്ദർശിക്കാൻ നോർത്ത് ഡെക്കോയിൽ നിന്ന് ഇറ്റലിയിലേക്ക് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന തീർത്ഥാടന യാത്ര നടത്തുന്ന ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ ഡോക്യുമെൻ്റെറി നിർമ്മിച്ചിരിക്കുന്നത്. ഈ യാത്രയ്ക്ക് ഒരു നിബന്ധനയുണ്ടായിരുന്നു; ഫോണുകൾ ഭവനത്തിൽ ഉപേക്ഷിക്കുക. അതോടൊപ്പം നിരവധി സാങ്കേതികവിദഗ്ദരുടെ സാന്നിധ്യവും, കൂടാതെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും അനുഭവങ്ങളും അവരുടെ ജീവിതത്തിൽ അദ്ദേഹത്തിൻ്റെ സ്വാധീനവും പങ്കുവെക്കുന്നത് ഡോക്യുമെൻററിയിൽ ഉൾപ്പെടുന്നു.