December 22, 2024
#Catechism #Church #News

ഈശോ ഉയിർപ്പിക്കപ്പെട്ടശേഷം സ്വർഗ്ഗാരോഹണ നാളുവരെ എന്തു ചെയ്യുകയായിരുന്നു

ആഗോള കത്തോലിക്കാ സഭയിലെ പോപ്പ് എമിരിറ്റസാണ് ബെനഡിക്റ്റ് പതിനാറാമൻ. (യഥാർഥനാമം: ജോസഫ്‌ റാറ്റ്‌സിംഗർ, ജനനം: ഏപ്രിൽ 16, 1927, ബവേറിയ, ജർമ്മനി). 2005 – 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ബെനഡിക്റ്റ് പതിനാറാമൻ 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7-ന്‌ സ്ഥാനമേറ്റു. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ബെനഡിക്റ്റ് പതിനാറാമൻ സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്.ഒരു വ്യക്തി ബെനഡിക്ട് പതിനാറാമൻ മാർപാപ്പയോടു ചോദിച്ചു; ഈശോ ഉയിർപ്പിക്കപ്പെട്ടശേഷം സ്വർഗ്ഗാരോഹണ നാളുവരെ എന്തു ചെയ്യുകയായിരുന്നു? തിബേരിയാസിന്റെ തീരത്തെ പ്രാതലും, ഈശോയുടെ ഞായറാഴ്ച ദിവസങ്ങളിലെ പ്രത്യക്ഷീകരണവും ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ഈശോ വിശുദ്ധ ബലിയർപ്പണത്തെ കുറിച്ച് പഠിപ്പിച്ചുകൊണ്ടു സഞ്ചരിക്കുകയായിരുന്നു.

Share this :

Leave a comment

Your email address will not be published. Required fields are marked *