മാമ്മോദീസ ജൻമം നൽകുമ്പോൾ; അൾത്താര വളർത്തുന്നു

സഭാ പിതാവായ മാർ അപ്രേം മാമോദിസായും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. മാമോദിസ തൊട്ടിയാകുന്ന ഉദരം ഒരിക്കൽ ജന്മം കൊടുത്ത് കഴിഞ്ഞാൽ, സഭയുടെ മക്കളെ പിന്നീടും മുലയൂട്ടുന്നതും, വളർത്തുന്നതും അൾത്താരയാണ്. മാമോദിസ ഒരു വ്യക്തിയെ സഭയിലേക്ക് ചേർക്കുന്ന കൂദാശ മാത്രമല്ല, പരിശുദ്ധ കുർബാന അവന് സംലഭ്യമാക്കുന്നതിന് കാരണമാകുന്ന കൂദാശ കൂടിയാണ്.