ബലിയർപ്പണത്തിൽ ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ വലിച്ചിഴയ്ക്കുന്ന രംഗം അനുസ്മരിക്കുന്നുണ്ട്
വിശുദ്ധ ബലിയർപ്പണത്തിൽ, ഗദ്സമനിയിൽ നിന്നും ഈശോയെ പടയാളികൾ ബന്ധിക്കുന്ന രംഗം നാം അനുസ്മരിക്കുന്നത് ദൈവവചന വായനക്ക് ശേഷമാണ്. ദൈവവചന ശുശ്രൂഷയുടെ സമയത്ത്, വചന വായനയോട് അനുബന്ധിച്ച്, ആഘോഷപൂർവ്വമാണ് ദൈവവചന വായന ശ്രവിക്കാനായിട്ടു വൈദികനും ദൈവജനവും ഒരുങ്ങുന്നത്. തിരികളുടെ അകമ്പടിയോടെയും, ഹല്ലേലുയ ഗീതങ്ങളോടെയുമാണ് ദൈവവചനം വൈദികൻ സംവഹിക്കുന്നത്. എന്നാൽ വചന വായനയ്ക്കു ശേഷം തിരികളോ, അകമ്പടികളോ ഇല്ലാതായാണ് വിശുദ്ധ ഗ്രന്ഥം അൾത്താരയിൽ പ്രതിഷ്ഠിക്കുന്നത്. ഇതിനെ വ്യാഖ്യാനിക്കുന്നത് പരസ്യ ജീവിതത്തിന് ശേഷം പടയാളികൾ ഗദ്സമനിയിൽ നിന്നും അവനെ വലിച്ചുകൊണ്ടു പോകുന്നതിന്റെ ഓർമ്മയായിട്ടാണ്.