ദിവ്യകാരുണ്യ നാഥനെ കൂടുതലായി സമീപിക്കണം. പരിശുദ്ധ കുർബാനയ്ക്ക് നൽകുന്ന പ്രാധാന്യം കുറഞ്ഞുവരുന്നു; ശിക്ഷയുടെ പാനപാത്രം കവിഞ്ഞൊഴുകുന്നു
ഗരബന്താളിലെ പരിശുദ്ധ കന്യക
ഏതാണ്ട് 80 ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന ഗരബന്താളിലെ ഗ്രാമത്തിലാണ് 1961 -ൽ പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടത്. ദർശനം ലഭിച്ചത് നാല് കുട്ടികൾക്കായിരുന്നു. 1961 ഒക്ടോബർ പതിനെട്ടാം തീയതി ആ കുട്ടികൾക്ക് ആദ്യത്തെ സന്ദേശം മാതാവിൽനിന്നും ലഭിക്കുകയുണ്ടായി. നാം അത്യധികം ത്യാഗങ്ങൾ സഹിക്കണം, അതിലേറെ പ്രാശ്ചിത്തം ചെയ്യണം, ദിവ്യകാരുണ്യ നാഥനെ കൂടുതലായി സമീപിക്കണം. പരിശുദ്ധ കുർബാനയ്ക്ക് നൽകുന്ന പ്രാധാന്യം കുറഞ്ഞുവരുന്നു; ശിക്ഷയുടെ പാനപാത്രം കവിഞ്ഞൊഴുകുന്നു; എന്നിങ്ങനെ ആയിരുന്നു പരിശുദ്ധ അമ്മ ഗരബന്താളിലെ കുട്ടികളോട് പറഞ്ഞത്. തിരുവോസ്തിയുടെ അത്ഭുതങ്ങൾ ആയിരുന്നു മറ്റൊരു പ്രത്യേകത; ദർശന വേളയിൽ എല്ലാം തന്നെ ഒരു മാലാഖ കുട്ടികൾക്ക് ദിവ്യകാരുണ്യ നൽകുമായിരുന്നു; 1969 ജൂലൈ 3 – ന് അർദ്ധരാത്രിയിൽ കുട്ടികളിലൊരാളായ കൊഞ്ചിത്ത നിറവൃതിയിൽ ആഴ്ന്നു കുർബാന സ്വീകരിക്കാൻ ഒരുങ്ങി. പ്രകാശ പൂർണ്ണമായ ഒരു തിരുവോസ്തി അവളുടെ നാവിൽ കാണപ്പെടുകയും; ക്യാമറ കണ്ണുകൾ അത് പകർത്തുകയും ചെയ്തു.