1846 -ലെ ഫ്രാൻസിന്റെ രാഷ്ട്രീയ, സാമൂഹിക, പ്രശ്നങ്ങൾ സഭയെയും സ്വാധീനിച്ചിരുന്നു. ഞായറാഴ്ച ആചരണവും, കൗദാശിക ജീവിതവും, ശക്തമാക്കാൻ, പ്രോത്സാഹിപ്പിക്കാൻ പരിശുദ്ധ അമ്മ 1846 സെപ്റ്റംബർ 19 -ന് ഫ്രാൻസിലെ ലാസെലെറ്റ് എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രത്യക്ഷയായി. തങ്ങളുടെ ഉച്ചഭക്ഷണ ശേഷം, പതിവിന് വിപരീതമായി മെലാനി കാൽവൈറ്റ് എന്ന 15 വയസ്സുകാരിയും, മാക്സിമിൻ എന്ന 11 വയസ്സുകാരനും മയങ്ങി. അവിടെ മറിയം പ്രത്യക്ഷപ്പെട്ട് ദൈവനിന്ദയെയും, ദൈവവിചാരക്കുറവിനെ കുറിച്ചും, ഞായറാഴ്ച ആചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അവരോടു സംസാരിച്ചു.