December 22, 2024
#Events #Miracles #Saints

വിശുദ്ധ പത്രോസ് നിർമ്മിച്ച അൾത്താരയും; കേദാർ മരത്തിന്റെ തടിയിൽ വിശുദ്ധ ലൂക്കാ കൊത്തിയെടുത്ത പരിശുദ്ധ അമ്മയുടെ രൂപവും

ലൊറേറ്റോ മാതാവ്

        പാരമ്പര്യമനുസരിച്ച് ലൊറേറ്റോ എന്നതു  അർത്ഥമാക്കുന്നത് പരിശുദ്ധ ഭവനം എന്നാണ്.  ഈ ഭവനത്തിന്റെ പ്രത്യേകത, പരിശുദ്ധ അമ്മ ജനിച്ചതും, മംഗളവാർത്ത നടന്നതും, യേശുവും യൗസേപ്പിതാവും  ജീവിച്ചതും  ഇവിടെയാണ്. 1294 ഡിസംബർ 19 -ന് ഇറ്റലിയിലെ അംഗോണ പ്രവിശ്യയിലെ ലൊറേറ്റോ  മലയിൽ ഇത് അത്ഭുതകരമായി കൊണ്ട് വയ്ക്കപ്പെട്ടു. അത്ഭുതപരതന്ത്രരായ  ജനങ്ങൾ മെത്രാനെ വിളിക്കുകയും മെത്രാൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുകയും ചെയ്തു. അമ്മ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്; എന്റെ  മരണശേഷം അപ്പസ്തോലന്മാർ ഈ ഭവനത്തിൽ ബലിയർപ്പിച്ചു എന്നോടുള്ള ബഹുമാനം സൂക്ഷിച്ചു;  ഇതിന്റെ  അൾത്താര വിശുദ്ധ പത്രോസും, കേദാർ മരത്തിന്റെ തടിയിൽ എന്റെ രൂപം വിശുദ്ധ ലൂക്കായും നിർമ്മിച്ചു.

Share this :

Leave a comment

Your email address will not be published. Required fields are marked *