December 22, 2024
#Events #Miracles #Saints

ഇതാ ഇവിടെയാണ് നിന്റെ ഹൃദയം തുറക്കേണ്ടത്

വിശുദ്ധ കാതറിൻ ലെബോറയെ നമ്മൾ അനുസ്മരിക്കുന്നത് അത്ഭുത കാശുരൂപത്തിന്റെ പേരിലാണ്. വിശുദ്ധ കാതറിൻ ലെബോറ, 1806 മെയ് 02 -ന് പാരിസിൽ ജനിച്ചു. 1830 ജൂലൈ 18 -ന് നോവിസ്സ് ആയിരുന്നപ്പോൾ പരിശുദ്ധ അമ്മയുടെ ആദ്യദർശനം ഉണ്ടായി. അവളെ മഠത്തിന്റെ ചാപ്പലിലേക്ക് ഒരു ശിശു ആനയിക്കുകയും, ഗുരുത്തിയമ്മയുടെ കസേരയിൽ പരിശുദ്ധ അമ്മയെ കാണുകയും ചെയ്തു. പരിശുദ്ധ അമ്മ ഇടതുകരം ആൾത്താരയിലേക്ക് ചൂണ്ടി പറഞ്ഞു; ഇതാ ഇവിടെയാണ് നിന്റെ ഹൃദയം തുറക്കേണ്ടത്; അവിടെ നിന്നും നിനക്ക് ആവശ്യമായ എല്ലാ ആശ്വാസവും ലഭിക്കും. അവിടെ നിന്നും, പ്രസാദ വരത്തിന്റെ നീർച്ചാലുകൾ സ്വീകരിക്കുക; കുരിശു അപമാനിക്കപ്പെടും, തെരുവുകളിൽ രക്തമൊഴുകും, സിംഹാസനങ്ങൾ ഇളക്കപ്പെടും; നീ അൾത്താരയുടെ അരുകിലേക്ക് വരിക.

Share this :

Leave a comment

Your email address will not be published. Required fields are marked *