വിശുദ്ധ യൗസേപ്പിതാവും, വിശുദ്ധ യോഹന്നാനും പ്രത്യക്ഷപ്പെട്ടപ്പോൾ
അയർലണ്ടിലെ ഹിൽ ടോക്കിലെ ഒരു ചെറിയ ഗ്രാമമാണ് നോക്ക്. പ്രൊട്ടസ്റ്റൻറ് അധിനിവേശം ശക്തമായിരിക്കുന്ന സമയം. 1879 ഓഗസ്റ്റ് 21; മേരി ബയറൻ ഇടവക ദേവാലയം അടയ്ക്കാനായി പോയപ്പോൾ, പുൽത്തകിടിയിൽ മൂന്നു വ്യക്തികളെ കണ്ടു. പരിശുദ്ധ അമ്മ, വിശുദ്ധ യൗസേപ്പിതാവ്, വിശുദ്ധ യോഹന്നാൻ. പരിശുദ്ധ അമ്മയുടെ സാന്നിധ്യം കർത്താവിന്റെ ബലിയർപ്പണത്തിൽ അവൾക്കുള്ള സ്ഥാനത്തേയും, വിശുദ്ധ യൗസേപ്പിതാവിന്റെ സാന്നിധ്യം; സ്വർഗം, പിതാവായ യൗസേപ്പിതാവിനു കൊടുക്കുന്ന പ്രാധാന്യത്തെയും, വിശുദ്ധ യോഹന്നാന്റെ സാന്നിധ്യം, വിശുദ്ധ ബലിയുടെ ശ്ലൈഹീക പാരമ്പര്യത്തെയും, സഭയുടെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നതുമാണ്. വിശുദ്ധ യോഹന്നാൻ ഒരു മെത്രാൻ കുർബാനയ്ക്ക് അണിഞ്ഞൊരുങ്ങി നിൽക്കുന്നത് പോലെയും, അതിനു പുറകിൽ അൾത്താരയിൽ ഒരു കുഞ്ഞാടും കാണപ്പെട്ടു. അൾത്താരയുടെയും, കുഞ്ഞാടിന്റെയും അടയാളങ്ങൾ കർത്താവിന്റെ കാൽവരിയിലെ ദിവ്യബലിയെ അനുസ്മരിപ്പിക്കുന്നതുമാണ്.