അശ്രദ്ധമായ ബലിയർപ്പണങ്ങളുടെ കണ്ണീർ ഒഴുകിയിറങ്ങുമ്പോൾ
വടക്കൻ ഇറ്റലിയിലെ വോ എന്ന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് മോണ്ടിച്ചിയാരി. റോസാമിസ്റ്റിക്കാ മാതാവ് എന്ന പേരിൽ അറിയപ്പെട്ട പരിശുദ്ധ അമ്മ 1947 -ൽ പിയറിന എന്ന നേഴ്സ് ആശുപത്രി ചാപ്പലിൽ പ്രാർത്ഥിച്ചിരിക്കുന്ന വേളയിലാണ് പ്രത്യക്ഷപ്പെട്ടത്. ആദ്യതവണ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ മൂന്നു വാളുകൾ മാതാവിന്റെ ഹൃദയത്തെ തുളയ്ക്കപ്പെട്ടിരുന്ന രീതിയിലാണ് പ്രത്യക്ഷപ്പെട്ടത്. സമർപ്പിത പൗരോഹിത്യ ജീവിതത്തിന്റെ അശ്രദ്ധയോടെയുള്ള ബലിയർപ്പണങ്ങൾ, വിശുദ്ധ കുർബാനയെ അശ്രദ്ധയോടെ സമീപിക്കുന്നത്, ദൈവവിളി ഉപേക്ഷിച്ചു പോകുന്ന സമർപ്പിതർ, ഇതാണ് മൂന്ന് വാളുകൾ സൂചിപ്പിച്ചത്. തുടർന്നുള്ള പ്രത്യക്ഷീകരണത്തിൽ, മൂന്ന് റോസപുഷ്പങ്ങളാണ്, ആ വാളുകൾക്ക് പകരം അവിടെ കാണപ്പെട്ടത്. പ്രാശ്ചിത്തം, പരിഹാരം, പ്രാർത്ഥന എന്നീ കാര്യങ്ങളാണ് മൂന്ന് റോസപുഷ്പങ്ങൾ സൂചിപ്പിക്കുന്നത്. പരിശുദ്ധ ‘അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ അമ്മയുടെ മുഖത്തു ദുഃഖ ഭാവം നിഴലിച്ചിരുന്നു; കണ്ണീരൊഴുക്കിയാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്.