December 22, 2024
#Events #Miracles #Saints

ദേവാലയങ്ങളും അൾത്താരകളും ശൂന്യമാക്കപ്പെടും

അക്കിത്തയിലെ കന്യക

        ജപ്പാന്റെ പശ്ചിമഭാഗത്തായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് അക്കിത്ത. കൂത്ത് സോക്കോ സസാഗവ എന്ന യുവതി 1931 മെയ് 28 -ന്  ജനിച്ചു. 1960-ൽ 33-മത്തെ വയസിൽ ആഗ്നസ് എന്ന പേര് സ്വീകരിച്ചു കത്തോലിക്കാ സഭയിൽ അംഗമായി. തുടർന്ന്, ദൈവസ്നേഹത്താൽ പ്രചോദിതയായി കന്യകാമറിയത്തിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിൽ അംഗമായി. 1973 ജൂൺ 12 -ന്  സിസ്റ്റർ ആഗ്നസ് ആരാധനയ്ക്കായി ദേവാലയത്തിൽ വന്നപ്പോൾ പ്രഭയേറുന്ന പ്രകാശരശ്മികൾ കണ്ടു. ആശ്ചര്യഭരിതയായി, തുടർച്ചയായ ദിവസങ്ങളിൽ അവൾ ഇത് കാണുകയും ദിവ്യകാരുണ്യ  സ്നേഹം ആഴത്തിൽ അനുഭവിക്കുകയും, തുടർന്ന് പഞ്ചക്ഷത ധാരിയായി മാറുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി പരിശുദ്ധ അമ്മ അവൾക്കു സന്ദേശങ്ങൾ  നൽകാൻ ആരംഭിച്ചു.  മനുഷ്യകുലത്തിന്റെ  പാപപരിഹാരത്തിനായി പ്രാർത്ഥിക്കുവിൻ; തിരുഹൃദയ ഭക്തിയും, തിരു രക്തഭക്തിയും പുലർത്തുക. തുടർന്ന്, അവളുടെ കയ്യിലെ പഞ്ചക്ഷതത്തിലെ മുറിവുണങ്ങുകയും, പരിശുദ്ധ അമ്മയുടെ തിരു ശരീരത്തിൽ നിന്ന് രക്തം തുടർച്ചയായി ഒഴുകുകയും ചെയ്തു. ദേവാലയത്തിലെ മരം കൊണ്ടുള്ള പരിശുദ്ധ അമ്മയുടെ രൂപത്തിൽ നിന്നാണിത് കണ്ടത്. ക്രിസ്തുവിനെ ആശ്വസിപ്പിക്കുന്ന ആത്മാക്കളെ ഞാൻ തേടുന്നു; പ്രാർത്ഥന; പരിത്യാഗം;  സത്യസന്ധമായ ദാരിദ്ര്യം; ത്യാഗസന്നദ്ധമായ പുണ്യ പ്രവർത്തികൾ; എന്നിവ നല്ലവനായ ദൈവത്തെ ആശ്വസിപ്പിക്കും; ദേവാലയങ്ങളും അൾത്താരകളും ശൂന്യമാക്കപ്പെടും, അനേകം വൈദികരെ സാത്താൻ പ്രേലോഭിപ്പിക്കും, സാത്താന്യ പ്രവർത്തികൾ സഭാ ചട്ടക്കൂട്ടിലേക്ക് വ്യാപിക്കും; എന്നിങ്ങനെ ആയിരുന്നു പരിശുദ്ധ അമ്മയുടെ സന്ദേശങ്ങൾ.

Share this :

Leave a comment

Your email address will not be published. Required fields are marked *