പരിശുദ്ധ അമ്മയുടെ പ്രത്യക്ഷികരണങ്ങളും വിശുദ്ധ ബലിയർപ്പണവും
10. ബെത്താനിയായിലെ പരിശുദ്ധ കന്യക
1928 നവംബർ 22 -ന് മരിയ എസ്പരൻസിയ ജനിച്ചു. 1978 -ൽ മരിയ പരിശുദ്ധ കന്യകയിൽ നിന്ന് ഒരു മിഷൻ സ്വീകരിച്ചു; അടുത്തുള്ള കുട്ടികളെ ജ്ഞാനസ്നാനത്തിനും, കുമ്പസാരത്തിനും, കുർബാനയ്ക്കുമായി ഒരുക്കുക. ആ നിർദ്ദേശം അവൾ അനുസരിക്കുകയും, പരിശുദ്ധ അമ്മ അതിനായി പ്രത്യേകം ഒരുക്കുകയും ചെയ്തു. 1981-ലെ ജോൺപോൾ രണ്ടാമൻ മാർപാപ്പാക്കെതിരെയുള്ള വധശ്രമം അവൾ പ്രവചിച്ചിരുന്നു. അതുപോലെ, 1991 ഡിസംബർ എട്ടാം തീയതി അവളുടെ ഫാം ഹൗസിലെ ദേവാലയത്തിൽ, വിശുദ്ധ ബലിയർപ്പണ മദ്ധ്യേ തിരുവോസ്തികൾ തിരുശരീരമായി മാറി. പലയവസരങ്ങളിലും പരിശുദ്ധ അമ്മ അവൾക്കു ദിവ്യകാരുണ്യം നൽകിയിരുന്നു. 2004 ഓഗസ്റ്റ് ഒമ്പതാം തീയതി അവളുടെ ആത്മാവ് ദൈവത്തിങ്കലേക്ക് യാത്രയായി.