വിശുദ്ധ ബലിയർപ്പണം മാലാഖമാരുടെ സ്വീകാര്യമായ സമയം

വിശുദ്ധ ക്രിസോസ്തോം പറയുന്നു; ദിവ്യബലിയുടെ സമയത്ത് വിശുദ്ധ മാലാഖമാരും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് നമുക്കറിയാം. പരിശുദ്ധ കുർബാന മധ്യേ മനുഷ്യർ മാത്രമല്ല ദൈവത്തോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നത്. പിന്നെയോ മാലാഖമാർ തങ്ങളുടെ മുട്ടുകൾ മടക്കുകയും മുഖ്യ ദൂതന്മാർ നമുക്ക് വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യുന്നു. അദ്ദേഹം അതിന്റെ കാരണവും കൂട്ടിച്ചേർക്കുന്നുണ്ട്. ഇതാണ് അവരുടെ സ്വീകാര്യമായ സമയം. ദിവ്യബലി അവരുടെ പക്കൽ ഉണ്ട്. അവർ ക്രിസ്തുവിൻ്റെ ശരീരത്തെ മുൻനിർത്തിക്കൊണ്ട് മനുഷ്യകുലത്തിനായി ദൈവത്തിനു മുമ്പിൽ മാധ്യസ്ഥം യാചിക്കുന്നു. ദൈവത്തിൻ്റെ കോപം, സർവ്വാധിയായ ഈ പരിഹാര യാഗത്തിലൂടെ ശമിപ്പിക്കപ്പെടുന്നു എന്നതിനാൽ, അത് കരുണയുടെ സമയമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ മാലാഖമാർ അത് തിരഞ്ഞെടുക്കുന്നു.






















































































































































































































































































































































