വിഖ്യാത മെതഡിസ്റ്റ് പാസ്റ്റർ ആയ അലൻ ഹണ്ട്
വിഖ്യാത മെതഡിസ്റ്റ് പാസ്റ്റർ ആയ അലൻ ഹണ്ട് റേഡിയോ പ്രഭാഷണങ്ങളിലും ചാനൽ പ്രസംഗങ്ങളിലും മുഴുസമയവും വ്യാപൃതനായിരുന്ന സുവിശേഷപ്രഘോഷകനാണ്. അദ്ദേഹം തന്റെ മെഗാ ചർച്ച വിട്ട് കത്തോലിക്കാ സഭയിലെത്തി. 2008 ജനുവരി ആറാം തീയതി അമേരിക്കയിലെ അറ്റ്ലാൻഡിയിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോൽഭവ ദേവാലയത്തിൽ വച്ച് കത്തോലിക്ക വിശ്വാസം ഏറ്റു പറഞ്ഞു. അന്ന് അർപ്പിച്ച വിശുദ്ധ ബലിയിൽ വച്ച് വിശുദ്ധ കുർബാന കരങ്ങളിൽ സ്വീകരിച്ചു പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തായ ഫാ. സ്റ്റീഫൻ നോമ്പുകാല ചിന്തകൾ പങ്കുവെക്കാനായി ഒരു മിണ്ടാമഠത്തിലേക്ക് ക്ഷണിച്ചു. അവിടെയുള്ള സിസ്റ്റർ റോസിന്റെ ചോദ്യങ്ങൾ അദ്ദേഹത്തെ മാനസാന്തരത്തിലേക്കും, വിശുദ്ധ ബലിയർപ്പണത്തിലേക്കും നയിച്ചു. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായവും, സഭാ പിതാക്കന്മാരുടെ പഠനങ്ങളും അദ്ദേഹത്തെ അപ്പവും വീഞ്ഞും പ്രതീകങ്ങളെക്കാൾ ഉപരിയായി യാഥാർഥ്യമാണെന്ന ബോധ്യത്തിലേക്ക് നയിച്ചു. തന്റെ മാനസാന്തര കഥ ‘കൺഫെഷൻ ഓഫ് ഏ മെഗാ ചർച് പാസ്റ്റർ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.