അലക്സിസ് കാറൽ
അലക്സിസ് കാറൽ വൈദ്യശാസ്ത്രത്തിൽ ഒട്ടനവധി സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. അജ്ഞേയ വാദിയായിരുന്ന അദ്ദേഹം, ‘അലക്സിസ് ട്രിയാൻഗുലേഷൻ’ എന്ന കണ്ടുപിടിത്തം നടത്തി നോബൽ സമ്മാനത്തിന് അർഹനായി. ‘പെർഫ്യൂഷൻ പമ്പ്,’ ‘കാറൽ -ഡെക്കിൻ’ ചികിത്സരീതി അങ്ങനെ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. ലൂർദിലേക്കു രോഗികൾ സൗഖ്യത്തിനായി ഒഴുകിയെത്തിരുന്ന സമയം. ഡോക്ടർ രോഗികളോടൊപ്പം ട്രെയിനിൽ ലൂർദിലേക്കു യാത്രയായി. എല്ലാം നിരീക്ഷിക്കാനും, കപടതകൾ പുറത്തു കൊണ്ടുവരാനും ശ്രമം ആരംഭിച്ചു. ട്രെയിനിൽ വച്ച് മരണവത്രത്തിൽ എത്തിയ മേരി ബെയ്‌ലി എന്ന ‘ട്യൂബൊർക്കുലോസിസ് പെരിട്ടോണിറ്റിസ്’ എന്ന രോഗത്തിലായിരുന്ന സ്ത്രീയെ കണ്ടു. ‘ലൂർദിലേക്കുള്ള യാത്ര’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ വിശദമായി ഈ സംഭവങ്ങൾ രേഖപെടുത്തിയിട്ടുണ്ട്. ലൂർദിൽ എത്തിയ രോഗികളെയെല്ലാം, മേരിയുടെ തൊട്ടുപിന്നിൽ അലക്സിസ് കാറൽ നിരീക്ഷിച്ചുകൊണ്ട് നിന്നു. ദിവ്യകാരുണ്യപ്രദക്ഷിണ വേളയിൽ ചിന്താധാരകളെ എല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് ഇതാ വെളുത്ത വിളറിയിരുന്ന മേരിയുടെ ശരീരം സൗഖ്യം പ്രാപിച്ചു വരുന്നു. 1942ൽ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞ അദ്ദേഹം 1944 മരണമടഞ്ഞു.