December 22, 2024
#Catechism #Church #Saints

പരിശുദ്ധ അമ്മ ശിഷ്യന്മാരുടെ ബലിയർപ്പണത്തിൽ പങ്കെടുത്തിട്ടുണ്ട്

നിരവധിയായി നമ്മൾ കേട്ടിരിക്കുന്ന ഒരു കാര്യമാണ് പരിശുദ്ധ അമ്മയെപ്പോലെ ബലിപ്പിക്കുക എന്നത്. അത് എങ്ങനെയാണ് സാധ്യമാവുക; അത് വ്യക്തമാവുക, പരിശുദ്ധാത്മാവിനെ കാത്തിരുന്നു പ്രാർത്ഥിച്ച ശിഷ്യൻമാരോടൊപ്പം പരിശുദ്ധ അമ്മയും ഉണ്ടായിരുന്നവെന്ന വലിയ സത്യമാണ്. ഒന്നിച്ചു കൂടിയിരുന്ന ആദ്യ സമൂഹത്തിൽ അപ്പസ്തോലന്മാരോടൊപ്പം അവൾ ഉണ്ടായിരുന്നെങ്കിൽ; അപ്പം മുറിക്കൽ ശുശ്രൂഷയിൽ താൽപര്യപൂർവം പങ്കുചേർന്ന ആദ്യമ തലമുറയിലെ ക്രൈസ്തവരുടെ വിശുദ്ധ കുർബാനയർപ്പണത്തിൽ അവൾ താല്പര്യപൂർവം പങ്കെടുത്തിട്ടുണ്ട്. ‘നിങ്ങൾക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന ശരീരമാകുന്നു ഇത്’ എന്ന അന്ത്യവചസുകൾ; പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരുടെ അധരത്തിൽ നിന്ന് ഉതിരുമ്പോൾ മറിയത്തിന് ഉണ്ടായ മനോഭാവം എന്തായിരിക്കണം; കുരിശിന്റെ വഴിത്താരകളിലൂടെ, ഒറ്റപ്പെടലിലൂടെ, തള്ളിപ്പറയലിലൂടെ, അവൾ യാത്ര ചെയ്തിട്ടുണ്ടാകണം. ‘വാങ്ങി ഭക്ഷിക്കുവിൻ’, എന്ന് ബലിയർപ്പകൻ ആവർത്തിക്കുമ്പോൾ ഉണ്ണിയെ കൈയിലെടുത്ത അമ്മയുടെ ആഹ്ലാദവും, അവിടുത്തെ തിരുമുഖം കണ്ടതിലുള്ള ആനന്ദ വിവശമായ നോട്ടവും, താലോലിച്ചപ്പോൾ അനുഭവിച്ച അതുല്യമായ സ്നേഹവും അവൾ അനുഭവിച്ചിട്ടുണ്ട്. ഈശോയെ സ്വീകരിക്കുമ്പോൾ; മംഗള വാർത്തയുടെ സുദിനത്തിലൂടെ കടന്ന് ഈശോയെ ഉദരത്തിൽ സ്വീകരിച്ചതിന്റെ പുണ്യ സ്മരണ അവളുടെ ഹൃദയത്തെ ഭേദിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയെ പോലെ ബലിയർപ്പിക്കാനായി ഓർമ്മിപ്പിക്കുന്നതിലൂടെ, തിരുസഭ നമ്മോട് നിരന്തരം പറയുന്നത് അമ്മ ബലിയർപ്പണങ്ങളിൽ പങ്കെടുത്തതുപോലെ പങ്കെടുക്കാനാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *