November 30, 2025
#Uncategorized

തിന്മയ്ക്കെതിരെയുള്ള ആയുധമാണ് വിശുദ്ധ കുർബാന

പിശാചിൻ്റെ പ്രലോഭനങ്ങൾക്കുള്ള സ്വർഗ്ഗത്തിന്റെ മറുപടിയാണ് വിശുദ്ധ കുർബ്ബാന. വി. ഇഗ്നേഷ്യസ് വിശുദ്ധ കുർബാനയെ വിശേഷിപ്പിക്കുന്നത്; അമർത്യതയുടെ ഔഷധമെന്നാണ്. വിശുദ്ധ കുർബാന സ്വീകരണത്തിന്റെ ഫലങ്ങളായി സഭ പഠിപ്പിക്കുന്നത്; ലഘുപാപങ്ങൾ തുടച്ചു നീക്കുന്നു, മാരക പാപത്തിൽ നിന്ന് സംരക്ഷിക്കുന്നു, പാപത്തിനെതിരെയുള്ള സമരത്തിൽ ഒരു വ്യക്തിയെ സജ്ജീകൃതനാക്കുന്നു, സൃഷ്ട വസ്തുക്കളോടുള്ള ക്രമരഹിതമായ അടുപ്പം ഇല്ലാതാക്കുന്നു. (CCC 1392 – 1395) വീണ്ടും വിശുദ്ധ ബലിയർപ്പണം; കൃപാവരം; സംരക്ഷിക്കുന്നു, വർദ്ധിപ്പിക്കുന്നു, നവീകരിക്കുന്നുവെന്ന് സഭ പഠിപ്പിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് പുണ്യവാൻ പറയാറുണ്ട്; മൂന്ന് കൂട്ടർ കൂടെക്കൂടെ കുർബാന സ്വീകരിക്കണം; പരിപൂർണ്ണൻ – നിലനിൽക്കാൻ ആയിട്ട്, ശക്തർ – ശക്തി ക്ഷയിക്കാതിരിക്കാൻ, ബലഹീനർ- ശക്തി പ്രാപിക്കാൻ. ജോബിന്റെ പുസ്തകം ഒന്നാം അധ്യായം അഞ്ചാം തിരുവചനത്തിൽ നമ്മൾ വായിക്കുന്നുണ്ട്; പുത്രന്മാർ പാപം ചെയ്തു ദൈവത്തിൻ്റെ അപ്രീതിക്ക് കാരണമായിട്ടുണ്ടാകാം എന്ന് വിചാരിച്ച് അദ്ദേഹം ബലിയർപ്പിച്ച് പ്രാർത്ഥിക്കുകയാണ്. നമ്മുടെ ഉള്ളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ ശക്തനാണ്. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഉള്ളിലിരുന്ന് ‘ക്രിസ്തു തിന്മയ്ക്കെതിരെ പോരാടുന്നു. വിശുദ്ധ നോർബർട്ട് വിശുദ്ധ ബലിയർപ്പണത്തിനു ശേഷം ബഹിഷ്കരണ പ്രാർത്ഥന നടത്താൻ പോയപ്പോൾ പിശാച് അലറികൊണ്ട് ഓടി മറഞ്ഞു; നീ അവനാണ് എന്നെ പോകാൻ അനുവദിക്കൂ!! വിശുദ്ധ ജോൺ ക്രിസോസ്തം പറയുന്നു, മിശിഹായുടെ അമൂല്യ രക്തത്താൽ നനഞ്ഞിരിക്കുന്നു നാവിനെ നീ പിശാചിനെ കാണിക്കുക. അതിനെ നേരിടാൻ അതിന് കഴിയില്ല. വിശുദ്ധ ലോറൻസ് ജസ്റ്റിൻ പറയുന്നുണ്ട്, വിശുദ്ധ കുർബാന വഴിയായി പാപി ദൈവവുമായി രമ്യപ്പെടുന്നു, നീതിമാൻ കൂടുതൽ സത്യസന്ധനായി തീരുന്നു, പാപങ്ങൾ കഴുകപ്പെടുന്നു, ദുർഗുണങ്ങൾ ഒഴിവാക്കപ്പെടുന്നു, സത്ഗുണങ്ങളും യോഗ്യതകളും വളർച്ച പ്രാപിക്കുന്നു, സാത്താന്റെ പദ്ധതികൾ വിഫലമാകുന്നു. വിശുദ്ധ പീറ്റർ ജൂലിയൻപറയുന്നു ആത്മീയ രോഗങ്ങൾക്കുള്ള അഗ്നിയാണ് വിശുദ്ധ കുർബ്ബാന.

Share this :

Leave a comment

Your email address will not be published. Required fields are marked *