November 30, 2025
#Experiences #International #Priests #Religious #Youth

ഐസിയു മുറി ദേവാലയമായി; ശരീരം തളർന്നു പോയ യുവ സന്യാസിനിയുടെ സമീപം അൾത്താര ഉയർന്നു !!

ബ്രസീലിലെ ഗൊയാനിയായിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി ആയിരക്കണക്കിന് ആളുകളെ
ചിന്തിപ്പിച്ച വിശ്വാസ സാക്ഷ്യമായി മാറി. സിസ്റ്റർ ചിയാരക്കായി ഒരുക്കപ്പെട്ട ഐസിയു മുറി ഏറ്റവും മനോഹരമായ കത്തീഡ്രലും ഏറ്റവും
തീഷ്ണമായ സ്വർഗീയ സംഗമവുമായി തീർന്നു. ഒരു അർപ്പിത യുവതിയുടെ വിശ്വാസ തീഷ്ണതയുടെ പ്രതിഫലനമായിരുന്നു ആ ദിവ്യബലി. ജൂൺ 22 ഞായറാഴ്ച ഐസിയുവിൽ കഴുത്തിനു താഴേക്ക് നിശ്ചലമായി കിടക്കുന്ന ഒരു സമർപ്പിത കന്യാസ്ത്രീക്കായി അർപ്പിക്കപ്പെട്ട
പരിശുദ്ധ കുർബാനക്ക് ഫാദർ മുറീലിലോ കാർമികനായി തന്റെ പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും ശക്തമായ അനുഭവങ്ങളിൽ ഒന്നായിരുന്നു ആ ബലിയർപ്പണമെന്ന് ഫാദർ മുറീലോ പങ്കുവെച്ചു. സിസ്റ്റർ ചിയാര കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ്
ചാരിറ്റിയിലെ അംഗമാണ്. അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള 32 വയസ്സുകാരിയായ സിസ്റ്റർ ചിയാര ഒരു മിഷണറിയായി ബ്രസീലിൽ എത്തി; റിഡൻസോവയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മെയ് 30ന് സിസ്റ്റർ ചിയാറ മറ്റുമൂന്ന് സഹോദരിമാരും ഉറുവാച്ചുവിലേക്കുള്ള യാത്രാമതി ഗുരുതരമായ ഒരു അപകടത്തിൽപെട്ടു. അമിതവേഗത്തിൽ വന്ന ഒരു കാർ അവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ചു.
ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ഒരു ദിവസത്തിനുശേഷം പോലീസിന് കീഴടങ്ങുകയും ചെയ്തു. സിസ്റ്റർ ചിയാറയോടൊപ്പം ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീമാർക്കും സാരമായ പരിക്കുകൾ സംഭവിച്ചു. മറ്റൊരാൾക്കും ഡ്രൈവർക്കും നിസ്സാര പരുക്കുകളും എന്നാൽ സിസ്റ്റർ
ചിയാര കഴുത്തു മുതൽ താഴേക്ക് അനങ്ങാൻ പോലും കഴിയാത്ത വിധം തളർന്നുപോയി. അതിനുശേഷം സിസ്റ്റർ ചിയാര രണ്ട് സൂക്ഷ്മശസ്ത്രക്രിയകൾക്ക് വിധേയായി ഇപ്പോൾ നീണ്ട വിശ്രമത്തിലാണ്. സിസ്റ്റർ ചിയാറക്ക് പഴയ അവസ്ഥയിലേക്ക്
തിരിച്ചെത്താൻ കഴിയുമോ എന്നതിൽ ഇപ്പോഴും ഉറപ്പു നൽകാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആ കന്യാസ്ത്രീയിൽ കണ്ട വിശ്വാസ തീഷ്ണതയാണ് ഫാദർ മുറിലോയെ അമ്പരപ്പിച്ചത്. ഇപ്പോൾ സിസ്റ്റർ ചിയാറയുടെ കുരിശ് ആശുപത്രി കിടക്കയാണ്. ആ സന്യസ്ഥയുടെ കഠിന പരീക്ഷണങ്ങൾ ഫിസിക്കൽ തെറാപ്പിയുടെയും നീണ്ട വിശ്രമത്തിന്റെയും ദിനങ്ങൾ ആയിരിക്കും. പക്ഷേ അവളുടെ
പുഞ്ചിരി ദൈവത്തെ വെളിപ്പെടുത്തുന്നു. അവളുടെ മുഖം ശാന്തതയും വിശ്വാസവും പ്രത്യാശയും പ്രകടമാക്കുന്നു. യുവവൈദികന്റെ ഏകദേശം 11മാസത്തെ പൗരോഹിത്യ ജീവിതത്തിൽ താൻ ആഘോഷിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ പരിശുദ്ധ കുർബാനയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. സിസ്റ്റർ ചിയാറ ഇപ്പോഴും ആശുപത്രിയിലാണ് എന്നാൽ അവർ ഐസിയുവിൽ നിന്ന് മോചിതയായിട്ടുണ്ട് അവരുടെ നിശബ്ദ സാക്ഷ്യം ക്രിസ്തുവിന്റെ ബലിയുടെ മഹത്വത്തിലേക്കു ഏവരെയും നയിക്കും.

Share this :

Leave a comment

Your email address will not be published. Required fields are marked *