November 29, 2025
#Church #Priests #Teachings of the Church #Theologians

പരിശുദ്ധ കുർബാന എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ മാത്രമല്ല അവിടുന്ന് മനുഷ്യനായി കരുതിവച്ചിരിക്കുന്ന എല്ലാ നന്മകളുടെയും സമാഹാരമാണ് !!

ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഏറ്റവും പ്രീതികരവും, പാപികൾക്ക് നേരെയുള്ള ദൈവക്രോധം ശമിപ്പിക്കാനും, നാരകീയ ശക്തികളെ കീഴടക്കാനും, ഭൂവാസികൾക്ക് വലിയ പ്രയോജനവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വലിയ ആശ്വാസം നൽകാനും വി. ബലിയർപ്പണത്തിനു കഴിയും. ക്ലൂണിയിലെ സന്യാസിയായിരുന്നു വിശുദ്ധ ഉഡോൺ പറയുന്നതുപോലെ, പരിശുദ്ധ ബലിയിൽ സർവ്വ ലോകത്തിന്റെയും രക്ഷ അടങ്ങിയിരിക്കുന്നു. നമ്മളോടുള്ള തൻ്റെ സ്നേഹത്തിൻ്റെ തീഷ്ണതയാൽ ദൈവം തന്നെ സ്ഥാപിച്ച ഈ ദിവ്യരഹസ്യമില്ലായിരുന്നെങ്കിൽ, മനുഷ്യരക്ഷ സാധ്യതമാകുമായിരുന്നില്ല. പരിശുദ്ധ കുർബാന എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ മാത്രമല്ല അവിടുന്ന് മനുഷ്യനായി കരുതിവച്ചിരിക്കുന്ന എല്ലാ നന്മകളുടെയും സമാഹാരമാണ്. വിശുദ്ധ തോമസ് നമ്മെ പഠിപ്പിക്കുന്നു; ഓരോ പരിശുദ്ധ കുർബാനയും കാൽവരിയിലെ കുരിശു മരണത്തിന്റെ തനി ആവർത്തനവും, പുനരവതരണവുമായതിനാൽ കാൽവരിയാഗത്തിൽ നിന്നുള്ളതായ ഫലങ്ങൾ ഒട്ടും കുറയാതെ, ഓരോ പരിശുദ്ധ കുർബ്ബാനയിൽ നിന്നും ലഭിക്കുന്നു. ഓരോ പരിശുദ്ധ കുർബാനയർപ്പണത്തിന്റെയും മൂല്യം, ക്രിസ്തുവിൻ്റെ കുരിശു മരണത്തിന്റെ അതേ മൂല്യമാണെന്നാണ് വിശുദ്ധ ജോൺ ക്രിസോസ്തോം പറയുന്നത്.

Share this :

Leave a comment

Your email address will not be published. Required fields are marked *