ദിവ്യകാരുണ്യം സാന്നിധ്യം അനുഭവിക്കാൻ അരികിൽ പാവങ്ങളെ നിറുത്തിയ വ്യക്തി
തത്വ ചിന്തനും കത്തോലിക്ക വിശ്വാസിയുമായ പാസ്ക്കൽ രോഗാവസ്ഥയിൽ തൊണ്ടയിലൂടെ യാതൊന്നും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായി. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നാളുകളായി ദിവ്യകാരുണ്യ സ്വീകരിക്കാൻ സാധിക്കാത്തതിൽ അദ്ദേഹം വളരെ വിഷമിച്ചു. ഒടുവിൽ, ഈശോയുടെ സാന്നിധ്യം അരികിൽ ലഭിക്കാൻ അദ്ദേഹം ഒരു ഉപാധി കണ്ടെത്തി. തന്റെ കിടയ്ക്കരികിൽ ഏതാനും പാവപ്പെട്ടവരുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഏതാനും യാചകരെ അദ്ദേഹത്തിൻ്റെ അരികിൽ നിർത്തി കർത്താവിൻ്റെയടുത്തിരുന്നാലെന്നപ്പോൽ ആയിരുന്നാൽ എന്നപോൽ അദ്ദേഹം ആനന്ദഭരിതനായി.