നാൽപതു മണിക്കൂർ ആരാധനയുടെ ചരിത്രം

40 മണിക്കൂർ തുടർച്ചയായി പരിശുദ്ധ കുർബാനയുടെ മുമ്പിൽ നടത്തുന്ന ആരാധനയാണ് നാൽപതു മണിക്കൂർ ആരാധനാ എന്നു അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടു മുതലാണ് 40 മണിക്കൂർ ആരാധനയ്ക്ക് പ്രചാരം ലഭിച്ചത്. പെസഹാ വ്യാഴം മുതൽ ഉയർപ്പ് ഞായർ വരെ 40 മണിക്കൂർ സമയത്തേക്ക് ജാഗരണം നടത്തുന്ന പതിവ് സഭയിൽ ഉണ്ടായിരുന്നു. ഇത്രയും സമയം പരിശുദ്ധ കുർബാനയുടെ മുന്നിൽ ആരാധന നടത്തുന്ന പതിവ് 1537 മുതൽ ഇറ്റലിയിലെ മിലാൻ അതിരൂപതയിൽ ആരംഭിച്ചു. 1539ൽ ഇതിൽ സംബന്ധിക്കുന്നവർക്ക് ദണ്ഡ വിമോചനവും അനുവദിച്ചു. കാലക്രമത്തിൽ ഈ ഭക്താഭ്യാസം ലോകം മുഴുവൻ പ്രചരിക്കുന്നതിനിടയായി.























































































































































































































































































































































