100 മീറ്റർ ഒളിംപിക്‌സ് ഓട്ട മത്സരത്തിന്റെ ഫൈനൽ ഞാറാഴ്ചയായിരുന്നതിനാൽ പിന്മാറിയ അത്‌ലറ്റ്
എറിക് ഹെൻറി ലിഡൽ ഒരു സ്കോട്ടിഷ് സ്പ്രിൻ്ററും റഗ്ബി കളിക്കാരനും ക്രിസ്ത്യൻ മിഷനറിയും ആയിരുന്നു. 1924 ലെ പാരീസിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ, ലിഡൽ തൻ്റെ ഇഷ്ടപ്പെട്ട 100 മീറ്ററിനായി ഹീറ്റ്‌സിൽ ഓടാൻ വിസമ്മതിച്ചു, കാരണം അതു നടന്നത് ഒരു ഞായറാഴ്ചയായിരുന്നു. പകരം ഒരു പ്രവൃത്തിദിനത്തിൽ നടന്ന 400 മീറ്ററിൽ അദ്ദേഹം മത്സരിച്ചു, വിജയിച്ചു മെഡൽ നേടി. 1925-ൽ ചൈനയിൽ തിരിച്ചെത്തിയ അദ്ദേഹം മിഷനറി അധ്യാപകനായി സേവനമനുഷ്ഠിച്ചു. ലിഡലിൻ്റെ ഒളിമ്പിക് പരിശീലനവും, വിശ്വാസ ജീവിതവും ഉൾപ്പെടുത്തി 1981-ൽ ഇറങ്ങിയ ‘ചാരിയറ്റ്സ് ഓഫ് ഫയർ’ ഓസ്കാർ നേടിയ സിനിമയാണ്.