November 24, 2025

പരിശുദ്ധ കുർബാന എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ മാത്രമല്ല അവിടുന്ന് മനുഷ്യനായി കരുതിവച്ചിരിക്കുന്ന എല്ലാ നന്മകളുടെയും സമാഹാരമാണ് !!

ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഏറ്റവും പ്രീതികരവും, പാപികൾക്ക് നേരെയുള്ള ദൈവക്രോധം ശമിപ്പിക്കാനും, നാരകീയ ശക്തികളെ കീഴടക്കാനും, ഭൂവാസികൾക്ക് വലിയ പ്രയോജനവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വലിയ ആശ്വാസം നൽകാനും വി. ബലിയർപ്പണത്തിനു കഴിയും. ക്ലൂണിയിലെ സന്യാസിയായിരുന്നു വിശുദ്ധ ഉഡോൺ പറയുന്നതുപോലെ, പരിശുദ്ധ ബലിയിൽ സർവ്വ ലോകത്തിന്റെയും രക്ഷ അടങ്ങിയിരിക്കുന്നു. നമ്മളോടുള്ള തൻ്റെ സ്നേഹത്തിൻ്റെ തീഷ്ണതയാൽ ദൈവം തന്നെ സ്ഥാപിച്ച ഈ ദിവ്യരഹസ്യമില്ലായിരുന്നെങ്കിൽ, മനുഷ്യരക്ഷ സാധ്യതമാകുമായിരുന്നില്ല. പരിശുദ്ധ കുർബാന എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ മാത്രമല്ല അവിടുന്ന് മനുഷ്യനായി കരുതിവച്ചിരിക്കുന്ന […]

ദൈവത്തിന് ഭൂമിയിൽ നൽകാൻ കഴിയുന്ന എറ്റവും വലിയ മഹത്വം; അത് വിശുദ്ധ കുർബാനയിലാണ് !! 

നമുക്ക് ചെയ്യാവുന്ന എല്ലാ പ്രവർത്തികളിലും വെച്ച് ഏറ്റവും പരിശുദ്ധമായതും ദൈവത്തിൻ്റെ മുമ്പിൽ ഏറ്റവും പ്രീതികരവുമായത് പരിശുദ്ധ കുർബ്ബാനയർപ്പണമാണ്. കാരണം അനന്ത യോഗ്യതകൾ ഉള്ള യേശുക്രിസ്തു തന്നെയാണ് അവിടെ ബലി വസ്തുവാകുന്നത്, മാത്രമല്ല പുരോഹിത കരങ്ങളിലൂടെ ബലിവസ്തു പിതാവായ ദൈവത്തിന് സമർപ്പിക്കുന്നതും അവിടുന്ന് തന്നെയാണ്. കുരിശിൽ തന്നെ തന്നെ സമർപ്പിച്ചുകൊണ്ട് യേശു നടത്തിയ അതേ ബലിയർപ്പണമാണ് പൗരോഹിത്യ ശുശ്രൂഷയിലൂടെ ഇന്നും നടക്കുന്നത്. ഒരു പുരോഹിതൻ ബലിയർപ്പിക്കുന്നതിന് കാണുമ്പോൾ അത് പുരോഹിതന്റെ കൈകൾ കൊണ്ടാണ് ചെയ്യപ്പെടുന്നതെന്ന് ഒരിക്കലും ചിന്തിക്കരുത്; പിന്നെയോ […]