November 30, 2025
#Adorations

ദിവ്യ കാരുണ്യ ആരാധനാ – ഫാ ജിൻസ് ചീങ്കല്ലേൽ

ദിവ്യകാരുണ്യനാഥൻ, സർവ്വത്തെയും സൃഷ്ടിച്ചു പരിപാലിച്ച ഈശോ; വലിയ സ്നേഹ സാന്നിധ്യമായി നമ്മുടെ അടുത്തേക്ക് ഇറങ്ങി വരുന്ന സമയമാണ്. കർത്താവേ, ജനം മുഴുവൻ, ഇസ്രായേൽ ജനം മുഴുവൻ ആഗ്രഹിച്ച് പ്രാർത്ഥിച്ച് കാത്തിരുന്ന, ദൈവത്തെ നേരിട്ട് കാണണം എന്നുള്ള അവരുടെ വലിയ ആഗ്രഹത്തിന്റെ ഉത്തരമാണ് വിശുദ്ധ കുർബാന. ഈശോ ജനിച്ചു, മരിച്ചു, അടക്കപ്പെട്ടു, ഉയർത്തെഴുന്നേറ്റു; ഇന്നും ജീവിക്കുന്നു വിശുദ്ധ കുർബാനയിൽ; വിശുദ്ധ വചനത്തിൽ; കൂദാശകളിൽ. ഇന്ന് ഈ അൾത്താരയിലേക്ക് ജീവിക്കുന്ന ദൈവമാണ് ഇറങ്ങി വരിക. ആരാധിക്കുന്നവരെ അവന് ഇഷ്ടമാണ്. ഈശോയെ, അങ്ങയെ ആരാധിക്കാൻ ഒരുങ്ങുന്ന ഈ കുടുംബം, ഈ കൂട്ടായ്മ, ഓരോ വ്യക്തികളും ഞങ്ങൾ ആയിരിക്കുന്ന ജീവിത സാഹചര്യങ്ങൾ, ഞങ്ങളുടെ ഭവനം, ജോലി, ഞങ്ങൾ കടന്നുപോകുന്ന എല്ലാ ജീവിതാനുഭവങ്ങളിൽ നിന്ന് ഞങ്ങൾ അങ്ങയെ ആരാധിക്കാൻ ഒരുങ്ങുകയാണ്. ഞങ്ങൾ അങ്ങയിൽ വിശ്വസിച്ച് അങ്ങയിൽ വലിയ ആശ്രയത്വം പ്രഖ്യാപിച്ചുകൊണ്ട് ആരാധിക്കാൻ വേണ്ടി ഒരുങ്ങുകയാണ്. സാധിക്കുന്ന എല്ലാവരും മുട്ടിന്മേൽ ആയിരിക്കുക; കരങ്ങൾ രണ്ടും നെഞ്ചോട് ചേർത്ത് പിടിക്കാം. കണ്ണുകൾ ശാന്തമായിട്ട് അടയ്ക്കാം. ആരാധനയിൽ നമ്മുടെ ജീവിതം, ജീവിത സാഹചര്യങ്ങൾ, പ്രാർത്ഥനകൾ എല്ലാം കൊടുക്കാം. കടന്നു പോകുന്ന ജീവിതാവസ്ഥകൾ, നമ്മുടെ സങ്കടങ്ങൾ, നമ്മുടെ സ്വപ്നങ്ങൾ, നമ്മുടെ ആഗ്രഹങ്ങൾ, നമ്മുടെ പ്രിയപ്പെട്ടതെല്ലാം ഈശോയുടെ കരങ്ങളിലേക്ക് കൊടുക്കാം. ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ, സുഹൃത്തുക്കൾ, നമ്മുടെ സഹപ്രവർത്തകർ, നമ്മുടെ ചുറ്റുമുള്ളവരെല്ലാം, നമ്മുടെ പ്രാർത്ഥന, ആർക്കൊക്കെ ആവശ്യമാണോ, അവരെയെല്ലാം ഈ സമയം ഈശോയുടെ കരങ്ങളിലേക്ക് കൊടുക്കുക. ജീവിക്കുന്ന ദൈവത്തെയാണ് ഞാൻ ആരാധിക്കുന്നത്. ഞാൻ ഈ സംസാരിക്കുന്നത് ഏതോ ഒരു വ്യക്തിയോടല്ല, മനുഷ്യനോടല്ല, എനിക്ക് ജീവൻ നൽകി, എന്നെ നട്ടുവളർത്തി, എന്നെ പരിപാലിക്കുന്ന, എന്റെ ദൈവത്തോടാണ്. ഞാൻ ഈശോയിൽ വിശ്വസിക്കുന്നു. ഞാൻ എന്റെ ദൈവത്തിൽ, എന്റെ ഈശോയിൽ, പൂർണമായും വിശ്വസിച്ച്, എല്ലാം ആ നാഥന്റെ കരങ്ങളിലേക്ക് ഏൽപ്പിക്കുന്നു. സർവ്വശക്തനായ, സ്നേഹനിധിയായ, നമ്മുടെ ജീവിതത്തിന്റെ അധികാരിയായ ഈശോയെ, നമ്മുടെ മധ്യത്തിലേക്ക് പ്രാർത്ഥനയോടെ നമുക്ക് സ്വീകരിക്കാം.

ഗാനം: ദൈവകുഞ്ഞാടെ ആത്മനാഥനേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു
ശിരസ്സ് നമിച്ചുകൊണ്ട്, പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. നിത്യം സ്തുതിക്ക് യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. എല്ലാ സ്തുതികൾക്കും പുകഴ്ചയ്ക്കും ഏറ്റവും യോഗ്യനായ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
കരങ്ങൾ നെഞ്ചോട് ചേർത്ത് പിടിക്കുക, കണ്ണുകൾ തുറന്ന് ഈശോയെ കാണുക, എന്നെ നന്നായി അറിയാവുന്ന എന്റെ ഈശോ സങ്കീർത്തനം വചനം ഇങ്ങനെ പറയുകയാണ്; ഞാൻ ഇരിക്കുന്നതും, എഴുന്നേൽക്കുന്നതും, ഞാൻ കിടക്കുന്നതും, എല്ലാം അറിയാവുന്ന, കാണുന്ന എന്റെ ദൈവം, ഒരു ചിന്ത എന്റെ ഉള്ളിലേക്ക് വരുന്നതിനു മുമ്പ് തന്നെ അറിയുന്ന ഈശോ, എന്റെ പ്രിയപ്പെട്ട മക്കളെ ഈശോയിലേക്ക് നോക്ക്; നിന്റെ ഉള്ളിലേക്ക് ഒരു ചിന്ത വരുന്നതിനു മുമ്പേ അവന് അറിയാമെങ്കിൽ ഇപ്പോൾ കടന്നു പോകുന്ന ചിന്തകളെ ഈശോയ്ക്ക് നന്നായിട്ട് അറിയത്തില്ലേ ഇപ്പൊ എന്തൊക്കെയോ ആകുലതകളിലൂടെ കടന്നു പോവാണേലും ആരാധിക്കാൻ വേണ്ടി നീ വന്ന ഈ സമയത്ത്, ഈശോയുടെ മനസ്സിലൂടെ കടന്നു പോകുന്നത് ഒറ്റ കാര്യമാണ്; ഈശോയുടെ പ്രിയപ്പെട്ട കുഞ്ഞിനെ, നിന്നെ അവൻ കാണുന്നുണ്ട്, നിന്നെ അവൻ നോക്കുന്നുണ്ട്, അറിയുന്നുണ്ട്, ഒരു ചിന്ത ഉള്ളിലേക്ക് വരുന്നതിനു മുമ്പേ അറിയാവുന്ന ഈശോയ്ക്ക്, ഇപ്പോൾ നിന്റെ ഉള്ളിലുള്ള എല്ലാ ചിന്തകളും അറിയാം. നിന്റെ പ്രാർത്ഥനകൾ അറിയാം, നിന്റെ സങ്കടങ്ങൾ അറിയാം, നീ ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ, നിന്റെ കൺഫ്യൂഷൻസ് എല്ലാം ഈശോയ്ക്ക് അറിയാം, നിന്റെ ജോലി, ആ ജോലിയിൽ നീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, പഠനത്തിലെ ക്രൈസിസുകൾ, നാളെ എന്ത് ചെയ്യണമെന്ന് അറിയത്തില്ലാതെ കുഴഞ്ഞു നിൽക്കുന്ന അവസ്ഥ, ഒരു ചിന്ത ഉള്ളിൽ വരുന്നതിനു മുമ്പേ അറിയാവുന്ന ഈശോ, കർത്താവേ ഇത്ര സ്നേഹത്തിന്, ഇത്ര കരുതലിന്, നന്ദി ഞങ്ങൾ പറയുകയാണ്. സങ്കീർത്തനത്തിൽ നമ്മൾ ഇങ്ങനെ വായിക്കുന്നുണ്ട്; ഞാൻ ദരിദ്രനും, പാവപ്പെട്ടവനുമാണെങ്കിലും കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്. ഞാൻ ദരിദ്രനാണ്, പാവപ്പെട്ടവനാണ്, കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്. സാമ്പത്തികമായ ഒരു കുറവിനെ കുറിച്ച് മാത്രമല്ല അവിടെ പറയുക; ഒരു ആത്മീയ അന്ധതയെ കുറിച്ച് മാത്രമല്ല അവിടെ പറയുക; ഐ ആം ബ്രോക്കൺ; ഞാൻ തോറ്റു നിൽക്കുകയാണ്. ഞാൻ സങ്കടപ്പെട്ടു നിൽക്കുകയാണ്; പക്ഷേ കർത്താവിന് എന്നെക്കുറിച്ച് കരുതലുണ്ട്. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ്; ഞാൻ കൺഫ്യൂസ്ഡ് ആയിട്ട് നിൽക്കുകയാണ്; കർത്താവിന് എന്നെക്കുറിച്ച് കരുതലുണ്ട്. കരങ്ങൾ നെഞ്ചോട് ചേർത്ത് പിടിക്കണം; കണ്ണുകൾ തുറന്ന്, അപ്പനെ ഈശോയെ കണ്ടുകൊണ്ടിരിക്കണം. ഈ ബോധ്യം ഉള്ളിലോട്ട് നിറയട്ടെ, ഈ ട്രസ്റ്റ് ഉള്ളിലോട്ട് നിറയട്ടെ, എന്നെക്കുറിച്ച് ഒരാൾ കരുതുന്നുണ്ട്, എന്റെ അപ്പൻ എന്നെ നോക്കുന്നുണ്ടാവില്ല, എന്റെ അമ്മ എന്നെ മൈൻഡ് ചെയ്യുന്നുണ്ടാവില്ല, എന്നെ ചേർത്ത് പിടിക്കേണ്ട എന്റെ ജീവിത പങ്കാളി ഇപ്പോൾ അകന്നു നിൽക്കുകയായിരിക്കും, അവരാരാരും എന്നെക്കുറിച്ച് ഓർക്കുന്നുപോലും ഉണ്ടാവില്ല. എന്റെ മാതാപിതാക്കൾ അവരുടേതായ ലോകത്തിൽ ആയിരിക്കാം; ഐ ആം ടോട്ടലി ലോൺ ഐ ആം ടോട്ടലി ബ്രോക്കൺ, ഏത് അവസ്ഥയിൽ ആയാലും ഒരു ഉറപ്പ് ഇതാണ്. എന്നെ കരുതുന്ന ഒരാൾ എന്റെ കൂടെയുണ്ട്. ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും കർത്താവിന് എന്നെക്കുറിച്ച് കരുതലുണ്ട്. ഈശോയെ ഈ വചനത്തെ അല്ല ഈ വചനം പറഞ്ഞ അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു. അങ്ങയിൽ ഞാൻ വിശ്വസിക്കുമ്പോൾ, അങ്ങ് പറഞ്ഞ വാക്ക് എന്നെ ശക്തിപ്പെടുത്തും. വലതു കൈ ഒന്ന് ഈശോയിലേക്ക് നീട്ടിപ്പിടിക്കാമോ !! നമ്മൾ ഓരോരുത്തരും, ഓരോ സാഹചര്യങ്ങളിലൂടെ കടന്നു പോവുകയാണ്. ഇന്ന് എന്താണ് ജീവിതത്തിൽ; ഈ ദിവസം ഈശോ ഒരുക്കി വെച്ചിരിക്കുന്നത് എന്ന് നമുക്കറിയില്ല. ഈ ദിവസത്തിന്റെ കഴിഞ്ഞ മണിക്കൂറുകൾ തന്ന നല്ല അനുഭവങ്ങൾ, ഉണ്ടായ ചീത്ത അനുഭവങ്ങൾ, കഴിഞ്ഞ ആഴ്ചയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ക്രൈസിസുകൾ ഉണ്ടാകും, കഴിഞ്ഞ കുറച്ചു നാളുകളായിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന
ഒരു ക്രൈസിസ് ഉണ്ട്. ഒരു ചിന്ത എന്റെ ഉള്ളിലേക്ക് വരുന്നതിനു മുമ്പ് അറിയാവുന്ന എന്റെ ഈശോയ്ക്ക്; ഇപ്പോൾ ഈശോയുടെ ചിന്ത എന്നെക്കുറിച്ചാണ്. വലതു കൈ ഈശോയിലേക്ക് നീട്ടിപ്പിടിച്ചു, മനസ്സിൽ ഒന്ന് പറഞ്ഞേ!! ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്, എങ്കിലും എന്റെ ഈശോയ്ക്ക് എന്നെക്കുറിച്ച് കരുതലുണ്ട്. ആ വചനം ഒന്ന് പറഞ്ഞു പ്രാർത്ഥിച്ചേ!! ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്, എങ്കിലും എന്റെ ഈശോയ്ക്ക് എന്നെക്കുറിച്ച് കരുതലുണ്ട്. ഒരിക്കൽ കൂടി ബോധ്യത്തോടെ പറഞ്ഞേ, ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്, എങ്കിലും എന്റെ ഈശോയ്ക്ക് എന്നെക്കുറിച്ച് കരുതലുണ്ട്. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, കരങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ച്, ആ ഒരൊറ്റ ബോധ്യമാണ് നമുക്ക് ശക്തി നൽകുന്നത്. എന്നെക്കുറിച്ച് കരുതുന്ന ഒരാൾ, കണ്ണുകൾ ഒന്ന് ശാന്തമായിട്ട് അടയ്ക്കാമോ, നിങ്ങൾ ആയിരിക്കുന്ന ആ ഒരു സ്പേസ് ഉണ്ടല്ലോ, ഒരു കുഞ്ഞു ഇടമാണത്, പൊതിഞ്ഞു പിടിക്കുന്ന ഒരു അനുഭവം ഉണ്ട്, ഈശോയുടെ ഈ കൊച്ചിനെ, ഈ ദാരിദ്ര്യത്തിൽ നിൽക്കുന്ന കൊച്ചിനെ, ഈ സങ്കടപ്പെട്ടു നിൽക്കുന്ന ഈശോയുടെ കുഞ്ഞിനെ, ഒറ്റ ഒക്കെ ആയിപ്പോയ ഈശോയുടെ പൈതലിനെ ഒരു അനോയിന്റിങ് ഇങ്ങനെ സറൗണ്ട് ചെയ്തു നിൽക്കുന്നുണ്ട്. ഈശോയുടെ ഒരു സ്പെഷ്യൽ അനോയിന്റിങ്; ഒരു കവറിങ്; ഒരു പുതപ്പിട്ട് പുതക്കുന്നത് പോലെ, സ്നേഹം ഇങ്ങനെ പൊതിയുകയാണ്. നീ പിടിച്ചു നിൽക്കുന്നതിന്റെ കാര്യം ഇത് മാത്രമാട്ടോ, നീ അറിഞ്ഞില്ലേലും നീ അത് ഏറ്റുപറഞ്ഞില്ലേലും, നീ നഷ്ടപ്പെട്ടു പോകാതിരിക്കാൻ, നീ സങ്കടത്തിന്റെ നീർച്ചുഴിയിൽ പെട്ടു പോകാതിരിക്കാൻ, നീ വീണ്ടും എഴുന്നേൽക്കാൻ വേണ്ടി, ഒരു അനോയിന്റിങ്; ഈശോ, ഒരു തിന്മയും തൊടാതെ, ഒരു സങ്കടവും ഉള്ളിലോട്ട് കയറാതെ, ഒരു വ്യക്തിയുടെ മുറിപ്പെടുത്തുന്ന വാക്ക് ഉള്ളിലോട്ട് കയറാതെ, ജീവിത സാഹചര്യങ്ങൾ തന്ന ആ അസ്ത്രമുനകൾ നിന്നെ കീറി മുറിക്കാതെ പൊതിഞ്ഞു പിടിക്കുകയാണ്. ഈശോയുടെ കുഞ്ഞിനെ; കരങ്ങൾ ചുറ്റും വട്ടം പിടിച്ച് ഈശോ പിടിച്ചിട്ടുണ്ട്. ആ ഒരൊറ്റ കാര്യത്തിലാണ് ഈശോയ്ക്ക് നീ നന്ദി പറയേണ്ടത്. കർത്താവേ, ഈ സഹനം, ഒരു തിരമാല പോലെ എന്നെ മുക്കിക്കളയാൻ നോക്കിയപ്പോൾ, പർവ്വതം പോലെ വെല്ലുവിളികൾ എന്റെ മുമ്പിൽ നിന്ന് ആക്രോശിച്ചപ്പോൾ, ഇരുട്ട് കാർമേഘം പോലെ എന്നെ വിഴുങ്ങി കളയാൻ ശ്രമിച്ചപ്പോൾ, ഒരു ആപത്തും തൊടാതെ എന്നെ പൊതിഞ്ഞു പിടിച്ച എന്റെ അപ്പാ, എന്നെക്കുറിച്ച് കരുതുന്ന എന്റെ പിതാവേ, എന്റെ ഈശോയെ ഞാൻ നിനക്ക് നന്ദി പറയുകയാണ്. ഈ സ്നേഹത്തിന് ഈ കരുതലിന് ഈ പൊതിഞ്ഞു പിടിച്ച നിമിഷങ്ങൾക്ക്; ഈശോയെ താങ്ക്യൂ

ഗാനം: എനിക്കായി കരുതുന്നവൻ, ഭാരങ്ങൾ വഹിക്കുന്നവൻ, എന്നെ കൈവിടാത്തവൻ, യേശുവിൻ കൂടെയുണ്ട്
ആ പ്രസൻസ് ഫീൽ ചെയ്യുക; നിന്റെ ആ ഒരു അറ്റ്മോസ്ഫിയറിൽ, നിന്റെ ആ ഒരു സറൗണ്ടിങ്ങിൽ ഈശോയുടെ പ്രസൻസ് ഫീൽ ചെയ്യുക. എനിക്കായി കരുതുന്ന ഒരാൾ എന്റെ കൂടെയുണ്ട്. ആമേൻ, എനിക്കായി കരുതുന്നവൻ, ഭാരങ്ങൾ വഹിക്കുന്നവൻ, എന്നെ കൈവിടാത്തവൻ, യേശുവിൻ കൂടെയുണ്ട്, കണ്ണു തുറന്നു ഒരിക്കൽ കൂടി ഈശോയെ കണ്ടോ ഈ ഒരൊറ്റ ബോധ്യത്തിലാണ് എനിക്കായി കരുതുന്നവൻ, എന്നെ സ്നേഹിക്കുന്നവൻ, ഞാൻ ആയിരിക്കുന്ന അന്തരീക്ഷത്തിൽ, ഞാൻ ആയിരിക്കുന്ന എന്റെ സ്റ്റാറ്റസിൽ, ഞാൻ വീണു കിടക്കുന്നുണ്ടാകാം, ഞാൻ നടക്കുന്നുണ്ടാകാം, ഞാൻ എഴുന്നേറ്റിട്ടുണ്ടാകാം, ഞാൻ ചിലപ്പോൾ പൊട്ടിക്കരയുന്നുണ്ടാകാം, എന്റെ ഏതൊരു അവസ്ഥയിലും എന്നെ പൊതിഞ്ഞു പിടിക്കുന്ന, ഒരാൾ കണ്ണു തുറന്ന് ഈശോയെ കണ്ടോ, നമുക്ക് ആ ഈരടികൾ ചുമ്മാ നാവുകൊണ്ടല്ല ഹൃദയം കൊണ്ട് ഒന്ന് പാടി പ്രാർത്ഥിക്കണം അത് നാവിലൂടെ പുറത്തേക്ക് വരും ഈശോയെ നോക്കി എന്ത് സാഹചര്യം ആകട്ടെ ദേർ ഈസ് സംവൺ ഔട്ട് ദെയർ, എന്നെ കരുതുന്ന, ഒരാൾ എന്റെ കൂടെയുണ്ട്, ഒരുമിച്ച് ഒന്ന് പാടി പ്രാർത്ഥിക്കാം;
എനിക്കായി കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ ഈശോയെ എന്നെ കൈവിടാത്തവൻ ആമേൻ യേശുവിൻ കൂടെയുണ്ട്
എന്നെ കൈവിടാത്തവൻ; യേശുവിൻ കൂടെയുണ്ട്. അങ്ങനെ ഒരാൾ കൂടെയുള്ളപ്പോൾ, നമുക്ക് ഒറ്റ വഴിയെ ഉള്ളൂ, അങ്ങനെ ഒരാളിൽ വിശ്വസിക്കുക, അവനിൽ വിശ്വസിക്കുക, ഈശോയിൽ വിശ്വസിക്കുക, എന്നെ കരുതുന്ന ഒരാൾ ഉണ്ടെങ്കിൽ, നാളെ ഒരു പരീക്ഷണം വന്നാലും, നാളെ ഒരു സങ്കടം വന്നാലും, അത് അനുവദിച്ചാൽ അതിനെ അതിജീവിക്കാൻ ഈശോ എനിക്ക് ശക്തി തരും. വലതു കൈ നീട്ടിപ്പിടിച്ചോ, ഈശോയിലേക്ക് നീട്ടിപ്പിടിച്ച കൈങ്ങളിൽ, ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാം ഒന്നുകൂടെ കൊടുത്തു കൊണ്ട്; കൈ വലിക്കുന്ന ഒരാളുടെ നേരെയല്ല, നീട്ടിപ്പിടിച്ച കരങ്ങളെ കേറി പിടിച്ച്, ഉയർത്തിയെടുക്കുന്ന ഒരാളുടെ നേരെയാണ് നീ കൈ പിടിച്ചേക്കുന്നത്, എന്നെ കരുതുന്നവൻ, എന്നെ പരിപാലിക്കുന്നവൻ, എന്റെ കൈ പിടിച്ചുകൊണ്ട്, പരീക്ഷ അനുവദിച്ചാൽ അതിനെ അതിജീവിക്കാൻ ഈശോ തരും ശക്തി തരും, ആ ഒരു ബോധ്യത്തിൽ ഈശോയ്ക്ക് കൈ കൊടുക്കുകയാണ്, കരങ്ങൾ ഈശോയിലേക്ക് നീട്ടിപ്പിടിച്ച് നമുക്ക് ഒരുമിച്ച് പാടി പ്രാർത്ഥിക്കാം.

ഗാനം പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ, പരിഹാരം എനിക്കായി കരുതിയിട്ടുണ്ട്. ഒരിക്കൽ കൂടി പാടിക്കേ, പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ, പരിഹാരം എനിക്കായി കരുതിയിട്ടുണ്ട്. എന്തിനൊന്നും ചോദിക്കില്ല ഞാൻ എന്റെ നന്മക്കായി അറിയുന്നു ഞാൻ.
ഈ ഒരു ബോധ്യത്തോടെ പാടിക്കേ!! എന്തിനെന്ന് ചോദിക്കില്ല ഞാൻ എന്റെ നന്മക്കാണ് അറിയുന്നു ഞാൻ, കരങ്ങൾ രണ്ടും ഈശോയിലേക്ക് നീട്ടിപ്പിടിച്ചോ, ഈ രോഗത്തിന് ഒരു അർത്ഥമുണ്ട്, ഈ ശൂന്യതയ്ക്ക് ഒരു അർത്ഥമുണ്ട്, ഈ സങ്കടത്തിനും, ഈ പരാജയത്തിനും, ഈ ബ്രോക്കൺ ഫീലിങ്ങിനും ഒരു അർത്ഥമുണ്ട്, നിന്റെ ഈ കണ്ണുനീരിനും ഒരു അർത്ഥമുണ്ട്, എന്തിനെന്ന് ചോദിക്കേണ്ട, ഇത് അവൻ നന്മയാക്കി മാറ്റും. ഈ പരീക്ഷണം, എന്തിനെന്ന് ചോദിക്കേണ്ട, ഇത് അനുവദിച്ചത് ഈശോ ആണെങ്കിൽ, ഇതിനെ അതിജീവിക്കാൻ ശക്തി അവൻ നൽകും. ചോദ്യങ്ങളല്ല, യു നീഡ് ടു ട്രസ്റ്റ്… ഈശോയെ എന്തിന്, എന്തിനെന്ന് ഞാൻ ചോദിക്കുന്നില്ല, ഞാൻ നിന്നിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു, എനിക്കെല്ലാം കരുതുന്നവൻ, എന്നെ ചേർത്ത് പിടിക്കുന്ന എന്റെ അപ്പാ, അങ്ങ് എന്റെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ തോൽക്കില്ല, ഞാൻ തളരില്ല, ഞാൻ എഴുന്നേൽക്കും, ഞാൻ എന്റെ അപ്പനിൽ ആശ്രയിച്ച്, എന്റെ ഈശോയിൽ ആശ്രയിച്ച്, ഞാൻ മുൻപോട്ട് പോകും, കരങ്ങൾ ഏറ്റുപിടിച്ച് ശക്തിയോടെ ഒന്ന് സ്തുതിക്കട്ടെ ഹാലേലൂയ ഹാലേലൂയ ആരാധന ആരാധന ആരാധന ആരാധന, ഈശോയെ, വലിയൊരു ട്രസ്റ്റ്, അങ്ങയിൽ ആശ്രയിക്കാൻ, കണ്ണും പൊട്ടി അങ്ങയെ വിശ്വസിക്കാൻ, ഈ പരാജയത്തിൽ നിന്ന് എഴുന്നേൽക്കാനുള്ള വലിയൊരു ശക്തി, ഈ മക്കൾക്ക് ഈ സമയം നൽകണമേ. രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ, എല്ലാ പ്രതിസന്ധികളിൽ നിന്നും ഈശോയെ, അങ്ങ് ഈ വാതിലുകളെല്ലാം തുറന്നു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു, നസ്രാനായ യേശുവിന്റെ പരിശുദ്ധ നാമത്തിൽ, അവിടുത്തെ പരിശുദ്ധ സാന്നിധ്യത്തിൽ, ഉറച്ചു വിശ്വസിച്ചുകൊണ്ട് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. കർത്താവേ,
അങ്ങയിൽ ആശ്രയിക്കുന്ന അങ്ങയുടെ മക്കളെ നിരാശപ്പെടാൻ ഇടവരുത്തരുതേ. സ്തുതിക്കട്ടെ ഹാലേലൂയ ഈശോയെ ആരാധന…. കർത്താവിനെ സ്തുതിക്കുമ്പോൾ, വലിയ വിമോചനം, വിടുതൽ കർത്താവ് നൽകുകയാണ്. രോഗങ്ങളിൽ നിന്ന് കർത്താവ് വിടുതൽ നൽകുകയാണ്, വലിയ സൗഖ്യം സംഭവിക്കുന്ന സമയങ്ങളാണ്, കുടുംബങ്ങളിലേക്ക് വലിയ സമാധാനം നിറയുന്നു, കുടുംബ ബന്ധങ്ങളിലേക്ക് സമാധാനം നിറയുന്നു, ഭാര്യ ഭർത്താക്കന്മാരിലേക്ക് മാതാപിതാക്കളിലേക്ക് കർത്താവിന് വലിയ കൃപ നിറയുന്ന സമയമാണ്. അപ്പാ നിന്നെ ആശ്രയിക്കുന്നു, മക്കളുടെ ജീവിതങ്ങളിലേക്ക്, അവരുടെ സ്വപ്നങ്ങളിലേക്ക്, പ്രാർത്ഥനകളിലേക്ക് ഈ സമയം അങ്ങ് ഇറങ്ങി വരണമേ എന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞുമക്കളിലേക്ക്, കൈക്കുഞ്ഞുങ്ങളിലേക്ക്, ഗർഭസ്ഥ ശിശുക്കളിലേക്ക്, അങ്ങയുടെ കരുണ ഈ സമയം നയിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. ആശുപത്രികളിൽ ആയിരിക്കുന്ന, ഞങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക്, അങ്ങയുടെ സൗഖ്യത്തിന്റെ കരം നീട്ടണമേയെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ യുവതി യുവാക്കളിലേക്ക്, കുഞ്ഞുമക്കളിലേക്ക്, വിദ്യാർത്ഥി വിദ്യാർത്ഥികളിലേക്ക് അങ്ങയുടെ വലിയ സ്നേഹത്തിന്റെ കരം നീട്ടണമേയെന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക്, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളിലേക്ക്, കൃപ തരണമേ എന്ന് പ്രാർത്ഥിക്കുന്നു. കർത്താവേ, വലിയ മാനസാന്തരം ആവശ്യമായിരിക്കുന്ന മക്കളിലേക്ക്, അങ്ങയുടെ കരുണയുടെ കരം നീട്ടണമേ എന്ന് പ്രാർത്ഥിക്കുന്നു. ഈ ആലയത്തിലേക്ക് അങ്ങയുടെ അഭിഷേകം നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ഭവനങ്ങളിലേക്ക്, ഞങ്ങളുടെ ശുശ്രൂഷകളിലേക്ക്, ഞങ്ങളുടെ ജോലിയിലേക്ക്, എല്ലാം പഠനത്തിലേക്ക്, എല്ലാം കൃപ ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു. കരങ്ങൾ ഉയർത്തി, സ്വരമുയർത്തി, ശക്തിയോടെ സ്തുതിക്കട്ടെ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ….
ഈശോയെ, ത്യാഗത്തോടെ മുട്ടിന്മേൽ ആയിരിക്കാം. കരങ്ങൾ കൂപ്പി പിടിക്കാം, ഈശോയെ കാണുക, പരിശുദ്ധ ശരീരത്താലും വിലയേറിയ ആ രക്തത്താലും പാപത്തിന്റെ എല്ലാ കറകളിൽ നിന്നും നമ്മളെ രക്ഷിക്കുന്ന നമ്മുടെ ജീവിതത്തിന്റെ ദുഃഖങ്ങളിൽ നിന്നെല്ലാം നമ്മളെ കരം പിടിച്ചു ഉയർത്തുന്ന ആ കാരുണ്യത്തിന്റെ ആശിർവാദം നമ്മൾ സ്വീകരിക്കുകയാണ്. ഈ ആശിർവാദം സ്വീകരിക്കുമ്പോൾ, മനസ്സിലേക്ക് ഈശോയെ ആരാധിക്കുന്ന ഈ സമയം തന്നെ, നമ്മുടെ എല്ലാ പ്രാർത്ഥനകളും ഒരിക്കൽ കൂടി കൊടുക്കാം. നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കാം. ഈശോ ഞാൻ പ്രാർത്ഥിച്ച, എന്റെ കാര്യങ്ങളിൽ തീരുമാനം എടുത്തു കഴിഞ്ഞ ആ ഈശോയിൽ ഞാൻ വിശ്വസിക്കുകയാണ്. ഈശോ എടുത്ത തീരുമാനങ്ങളിൽ ഞാൻ വിശ്വസിക്കുകയാണ്, എനിക്കായി കരുതുന്ന ആ ദൈവം, ഈ സങ്കടങ്ങളെ എല്ലാം നന്മയാക്കി മാറ്റും. എന്റെ പ്രാർത്ഥനകൾക്ക് അവിടുന്ന് ഉത്തരം നൽകും. സ്വർഗ്ഗം തുറന്ന് ഈ ഭൂമിയിലേക്ക് ഇറങ്ങി വന്ന എന്റെ ഈശോ, ഈ ഭൂമിയിൽ ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളെ നന്നായിട്ട് മനസ്സിലാക്കുന്ന എന്റെ ഈശോ, എന്റെ മഹത്വത്തിലേക്ക് നയിക്കും, എന്നെ കരം പിടിച്ചു ഉയർത്തും, എന്റെ കുടുംബത്തെ അനുഗ്രഹിക്കും, എന്റെ പ്രിയപ്പെട്ടവരെ എല്ലാം അനുഗ്രഹിക്കും. ആ വിശ്വാസം നമ്മൾ പ്രഖ്യാപിച്ചുകൊണ്ട്, അവിടുത്തെ കൃപ സ്വീകരിക്കാം. പരിശുദ്ധ ശരീരത്താലും …….

Share this :

Leave a comment

Your email address will not be published. Required fields are marked *